ചി​ത്രം വാങ്ങാം; കേരളത്തെ വീണ്ടെടുക്കാം

ഗുരുവായൂര്‍: ചിത്രം വരക്കാനറിയാമോ? അെല്ലങ്കില്‍ ചിത്രങ്ങള്‍ ഇഷ്ടമാണോ? ഞായറാഴ്ച ഗുരുവായൂരിലേക്ക് വരൂ... ചിത്രം വരച്ചാലും ഇഷ്ടമുള്ള ചിത്രം വാങ്ങിയാലും കേരളത്തെ വീണ്ടെടുക്കാനുള്ള മഹത്ദൗത്യത്തി​െൻറ ഭാഗമാകാം. തകര്‍ന്ന നാടിനെ പുനര്‍നിര്‍മിക്കാനുള്ള പരിശ്രമത്തിന് വര്‍ണ്ണക്കൂട്ടൊരുക്കുകയാണ് ഞായറാഴ്ച രാവിലെ 10 മുതല്‍ കിഴക്കെനടയിലെ ഇ.എം.എസ് സ്‌ക്വയറില്‍ ഒരു കൂട്ടം ചിത്രകാരന്മാര്‍. വരക്കുന്ന ചിത്രങ്ങള്‍ ഓരോ മണിക്കൂറിലും ലേലത്തിൽ വെച്ച് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. നടന്‍ ശിവജി ഗുരുവായൂരി​െൻറ നേതൃത്വത്തിലാണ് 'സ്‌നേഹക്കൂട്ട്' ഒരുങ്ങുന്നത്. 25 ഓളം ചിത്രകാരന്മാര്‍ ഇതിനകം നിറക്കൂട്ടുകളുമായെത്തുമെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. കലാകാരന്മാരുടെ ദൗത്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂനിയന്‍ പ്രളയ ദുരന്തം ആസ്പദമാക്കിയ സൗജന്യ ചിത്ര പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് നാല് വരെയാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.