തൃശൂർ: പ്രളയത്തിൽ വ്യാപാരികൾക്കുണ്ടായ നഷ്്ടം കണക്കാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. വിവിധ മേഖലകളിലുണ്ടായ നഷ്്ടം കണക്കാക്കാൻ റവന്യൂ വകുപ്പ് നടപടികൾ പൂർത്തിയാക്കിയിരിക്കെ, വ്യാപാരികളുടെ നഷ്്ടം കണക്കാക്കാൻ നടപടിയെടുക്കാത്തത് വ്യാപാരികൾക്കിടയിൽ ആശങ്കയുണ്ട്. അതുകൊണ്ട് സർക്കാർ നടപടി സ്വീകരിക്കണം. ജില്ല പ്രസിഡൻറ് കെ.വി. അബ്്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ട്രഷറർ ജോർജ് കുറ്റിച്ചാക്കു, വൈസ് പ്രസിഡൻറുമാരായ പി. പവിത്രൻ, കെ.എ. അസി, ജോർജ് ജെ. മണ്ണുമ്മൽ, ജോയ് മൂത്തേടൻ, സെക്രട്ടറിമാരായ ലൂക്കോസ് തലക്കോട്ടൂർ, സെബാസ്റ്റ്യൻ മഞ്ഞളി, പി.ജെ. പയസ്, ടി.എസ്. വെങ്കിട്ടറാം, അജിത്കുമാർ മല്ലയ്യ, വി.ടി. ജോർജ്, കെ.കെ. ഭാഗ്യനാഥൻ, പി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.