വാജ്​പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്​തു

തൃശൂർ/വലപ്പാട്: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തു. ബി.ജെ.പി ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജില്ല ഓഫിസിൽനിന്ന് ആരംഭിച്ച ചിതാഭസ്മ നിമജ്ജന യാത്ര നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വലപ്പാട് ബീച്ചിലെത്തിയത്. നിരവധി സ്ഥലങ്ങളിൽ ചിതാഭസ്മ നിമജ്ജന യാത്രക്ക് പുഷ്പ്പാർച്ചനയും നടന്നു. വലപ്പാട് പൂജാകർമങ്ങൾക്ക് ശേഷം ജില്ല പ്രസിഡൻറ് എ.നാഗേഷി​െൻറ നേതൃത്വത്തിൽ നിരവധി പ്രവർത്തകരോടൊപ്പം കടലിൽ നിമജ്ജനം ചെയ്തു. ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം കെ.വി. ശ്രീധരൻ, പട്ടികജാതിമോർച്ച ദേശീയ വൈസ് പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു, ദേശീയസമിതിയംഗം പി.എസ്. ശ്രീരാമൻ, സംസ്ഥാന വൈസ് പ്രസിഡൻറ് എം.എസ്. സമ്പൂർണ, ജില്ല ജനറൽ സെക്രട്ടറി കെ.പി. ജോർജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.