സഹോദരങ്ങളെ ആക്രമിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 60,000 രൂപ പിഴയും

തൃശൂര്‍: കിഴക്കുംപാട്ടുകരയില്‍ യുവാക്കളെ ആക്രമിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 60,000 രൂപ പിഴയും തൃശൂര്‍ രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണമെന്നും പിഴത്തുക പരിക്കേറ്റവര്‍ക്ക് നല്‍കണമെന്നും വിധിയിൽ പറയുന്നു. എറണാകുളം ആലുവ കറുകുറ്റി എലവത്തിങ്കല്‍ വീട്ടില്‍ നിനോയെയാണ്(38) ശിക്ഷിച്ചത്. 2001 ആഗസ്റ്റ് 31നാണ് കേസിനാസ്പദ സംഭവം. തൃശൂരിൽനിന്ന് സിനിമ കണ്ട് മടങ്ങവെ സഹോദരന്മാരായ കിഴക്കുംപാട്ടുകര വടക്കൂട്ട് വീട്ടില്‍ സലീഷ്കുമാര്‍(38), സതീഷ് കുമാര്‍(45), സജീവ്കുമാര്‍(48) എന്നിവരെ കിഴക്കുംപാട്ടുകരയില്‍ വാളുകൊണ്ട് ഗുരുതരമായി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് േകസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ട് പ്രതികളെ തൃശൂര്‍ രണ്ടാം അഡീഷനല്‍ സെഷന്‍സ് സബ് കോടതി നേരത്തെ ശിക്ഷിച്ചിട്ടുള്ളതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.