തൃശൂർ: ഒരു വിഭാഗം വില്ലേജുകൾ പ്രളയബാധിതമായി പ്രഖ്യാപിച്ചത് പിൻവലിച്ച് സംസ്ഥാനമൊട്ടാകെ പ്രളയം ബാധിച്ചതായി പ്രഖ്യാപിച്ചില്ലെങ്കിൽ ദുരിത ബാധിതർക്ക് ബാങ്കുകളിൽനിന്ന് വായ്പ കിട്ടാൻ പ്രയാസമാവും. പ്രളയം ബാധിച്ച കർഷകർക്കും െചറുകിട, ഇടത്തരം സംരംഭങ്ങൾക്കും വായ്പയും മറ്റു സഹായങ്ങളും ബാങ്കുകളിൽനിന്ന് ലഭിക്കണമെങ്കിൽ ഇത് അനിവാര്യമാണെന്നും ചില വില്ലേജുകളെ മാത്രം പട്ടികയിൽ ഉൾപ്പെടുത്തിയ നിലവിലെ പ്രഖ്യാപനം റിസർവ് ബാങ്കിെൻറ മാനദണ്ഡപ്രകാരം വായ്പ-സഹായ നടപടികളെ ബാധിക്കുമെന്നും ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 1700നടുത്ത് വില്ലേജുകളിൽ ആയിരത്തോളം മാത്രമാണ് പ്രളയബാധിത പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൗ സാഹചര്യത്തിൽ ആർ.ബി.െഎ മാനദണ്ഡമനുസരിച്ച് നഷ്ടം നേരിട്ട കർഷകർക്കും മറ്റ് സംരംഭകർക്കും പുതിയ വായ്പയോ മറ്റു സഹായങ്ങളോ നൽകാൻ ബാങ്കുകൾക്കാവില്ല. പ്രളയം ബാധിക്കാത്ത വില്ലേജുകൾ അനവധിയുണ്ട് എന്നതിനാൽ രണ്ടു തരത്തിൽ വായ്പ, സഹായപദ്ധതികൾ നടപ്പാക്കാൻ ആർ.ബി.െഎ അനുവദിക്കാത്തതാണ് കാരണം. മുമ്പ് ഭാഗികമായി പ്രളയം ബാധിച്ച പല സംസ്ഥാനങ്ങളും പൂർണമായി ബാധിച്ചതായി പ്രഖ്യാപിച്ച് ബാങ്കുകളുടെ സഹായം നേടിയെടുത്തിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രളയം ബാധിച്ച് വായ്പക്കോ മറ്റ് സഹായങ്ങൾക്കോ അപേക്ഷിക്കുന്നവരുടെ ബാധ്യതകൾ പരിശോധിച്ച് മാത്രമെ ഇത് അനുവദിക്കാവൂ എന്നും ആർ.ബി.െഎ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപ വായ്പ നൽകാൻ തീരുമാനിക്കുേമ്പാൾ ഗുണഭോക്താവിന് മുമ്പ് ഏതെങ്കിലും വായ്പ തിരിച്ചടവിൽ ഇളവ് നൽകിയിട്ടുണ്ടോ, തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുമായി തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നിവ പരിശോധിക്കണം. ഉെണ്ടങ്കിൽ അത്തരക്കാർക്ക് വായ്പ അനുവദിക്കാനാവില്ല. സർക്കാർ ജാമ്യം നിൽക്കുന്നതുകൊണ്ടു മാത്രം ഇത്തരക്കാർക്ക് വായ്പ നൽകാൻ ആർ.ബി.െഎ മാനദണ്ഡപ്രകാരം സാധിക്കില്ല. ഇൗ സാഹചര്യത്തിൽ, സംസ്ഥാനത്തെ മുഴുവൻ പ്രളയ ബാധിതമായി പ്രഖ്യാപിച്ച് ഉത്തരവിറക്കുകയും മുൻകാല ബാധ്യതയും ആനുകൂല്യം പറ്റിയതും പരിഗണിക്കാതെ സർക്കാർ ജാമ്യം നിൽക്കുന്നവർക്കെല്ലാം ബാങ്കുകൾ വായ്പ നൽകാൻ ആർ.ബി.െഎ വ്യവസ്ഥയിൽ മാറ്റം വരുത്താൻ ഇടപെടൽ ഉണ്ടാവണമെന്നും ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.