ഗുരുവായൂര്‍: അഷ്ടമി രോഹിണി നിറവില്‍ ഗുരുവായൂർ ക്ഷേത്രനഗരി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളുടെ പുറംമോടികള്‍ക്ക് കുറവുണ്ടെങ്കിലും ഇഷ്ടദേവെൻറ പിറന്നാള്‍ ദിനത്തില്‍ പതിനായിരങ്ങള്‍ ദര്‍ശനത്തിനായി ഗുരുവായൂരിലെത്തും. ക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ദീപക്കാഴ്ചയോടെ ആഘോഷങ്ങള്‍ തുടങ്ങും. ഏഴിന് പഞ്ചാരിമേളത്തോടെ കാഴ്ചശീവേലി ആരംഭിക്കും. പെരുവനം കുട്ടന്‍ മാരാര്‍ മേളത്തിന് നേതൃത്വം നല്‍കും. സ്വർണക്കോലത്തില്‍ കണ്ണെൻറ പൊന്‍തിടമ്പ് ഗജരത്‌നം പത്മനാഭന്‍ വഹിക്കും. രാവിലെ ഒമ്പതിന് അന്നലക്ഷ്മി ഹാളിലും പന്തലിലുമായി പിറന്നാള്‍ സദ്യ ആരംഭിക്കും. ആദ്യം നെയ്പ്പായസവും പിന്നീട് പാല്‍പായസവും വിളമ്പും. ൈവകീട്ട് മൂന്നിന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി തുടങ്ങും. ചോറ്റാനിക്കര വിജയന്‍ പഞ്ചവാദ്യത്തിന് പ്രമാണക്കാരനാവും. സന്ധ്യക്ക് നിറമാല, ദീപാലങ്കാരം, നാഗസ്വരം, തായമ്പക എന്നിവയുണ്ട്. അത്താഴപ്പൂജക്ക് വിശേഷ വഴിപാടായ നെയ്യപ്പം നിവേദിക്കും. 46,000 അപ്പമാണ് നിവേദിക്കുക. രാത്രി 10.30ന് വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. അവസാന പ്രദക്ഷിണവും മേളവും കഴിയുമ്പോള്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഏകദേശം 1.30ആകും. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകല പുരസ്‌കാരം മിഴാവ് കലാകാരന്‍ കലാമണ്ഡലം പി.വി. ഈശ്വരനുണ്ണിക്ക് ഗായകന്‍ പി. ജയചന്ദ്രന്‍ സമ്മാനിക്കും. നൂറിലേറെ കലാരൂപങ്ങള്‍ അണിനിരത്തി നടത്താറുള്ള അവതാരവിളംബര ഘോഷയാത്ര പ്രളയത്തിെൻറ പശ്ചാത്തലത്തില്‍ ആഘോഷങ്ങൾ കുറച്ചാണ് ശനിയാഴ്ച വൈകീട്ട് നടന്നത്. ക്ഷേത്രത്തിലെ ദീപാലങ്കാരവും കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.