തൃശൂർ: പ്രളയക്കെടുതിയെ അതിജീവിച്ച നവകേരള നിർമിതിക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചിന്‍ദേവസ്വംബോര്‍ഡ് ഒരുകോടി നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഡോ. എം.കെ. സുദര്‍ശന്‍, മെംബര്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ഷീജ, ഡെപ്യൂട്ടി സെക്രട്ടറി സഖി എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. ദേവസ്വം ഭരണസമിതിയുടെ ഒരു മാസത്തെ ഓണറേറിയം, ക്ഷേത്ര ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം, ഓഫിസ് ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം, ഓണക്കാലത്തെ ഉത്സവബത്ത എന്നിവ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബോർഡിന് കീഴിലെ ക്ഷേത്ര ഉപദേശകസമിതികള്‍, കണ്‍ട്രോള്‍ ക്ഷേത്രങ്ങള്‍, വാടകക്കാര്‍ എന്നിവരും സംഭാവന നല്‍കിയിട്ടുണ്ട്. ശ്രീകേരളവര്‍മ കോളജ്, ശ്രീവിവേകാനന്ദ കോളജ്, ചിറ്റൂര്‍ പാഠശാല എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും ജീവനക്കാരും രണ്ടുദിവസത്തെ ശമ്പളം നല്‍കി. ബോർഡ് ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം തവണകളായി നല്‍കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബോർഡ് അറിയിച്ചു. പ്രളയദിനങ്ങളില്‍, ക്ഷേത്രങ്ങളുടെ ഊട്ടുപുരകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍, ഭക്ഷണം എന്നിവ ഒരുക്കിയിരുന്നു. പ്രളയത്തില്‍ നാശം സംഭവിച്ച ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, പ്രളയബാധിത ജീവനക്കാര്‍ക്ക് സഹായം, പലിശരഹിതവായ്പ, ചികിത്സാസഹായം, എന്നിവ നടപ്പാക്കുന്നതോടൊപ്പം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും കേരളത്തിെൻറ പൊതുവായ നവനിർമാണ പ്രവര്‍ത്തനങ്ങളിലും ബോർഡിെൻറ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും പ്രസിഡൻറ് ഡോ.എം.കെ. സുദർശൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.