തൃശൂർ: മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ച് കാർഷിക സർവകലാശാല ജീവനക്കാരുടെ സംഘടനയായ കെ.എ.യു. എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് അറിയിച്ചു. സർവകലാശാലയുടെ വിവിധ സ്റ്റേഷനുകൾ പ്രളയത്തിൽ മുങ്ങിയതിനെത്തുടർന്ന് വൻ നാശം സംഭവിച്ചിട്ടുണ്ട്. അതിജീവനം സാധ്യമാക്കാൻ ദുരിതാശ്വാസ നിധി വിജയിപ്പിക്കണം. ഒരു മാസത്തെ ശമ്പളം ഗഡുക്കളായാണ് നൽകുകയെന്നും അസോസിയേഷെൻറ സംഭാവനയായി ഒരു ലക്ഷം രൂപ നൽകുമെന്നും ജനറൽ സെക്രട്ടറി സി.വി. ഡെന്നി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.