പരീക്ഷ, മേളകൾ: അധ്യാപക സംഘടന യോഗം അടുത്തയാഴ്​ച -മന്ത്രി രവീന്ദ്രനാഥ്​

തൃശൂർ: പ്രളയത്തെത്തുടർന്ന് സ്കൂൾ പരീക്ഷകളുടെയും കലാ-കായിക മേളകളുടെയും നടത്തിപ്പ് സംബന്ധിച്ച് അടുത്തയാഴ്ച അധ ്യാപക സംഘടനകളുടെ യോഗം ചർച്ച ചെയ്യുമെന്നും തുടർന്ന് മന്ത്രിസഭ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പ്രസ്ക്ലബിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവവും കായികമേളയും വേണ്ടെന്നുവെക്കുമോ എന്നാരാഞ്ഞപ്പോൾ അത് ചർച്ചയിലൂടെയേ തീരുമാനിക്കാനാവൂയെന്ന് മന്ത്രി പറഞ്ഞു. പ്രളയം മൂലം നഷ്്ടപ്പെട്ട അധ്യയന ദിനങ്ങൾ പുനഃക്രമീകരിക്കും. ആലപ്പുഴ ജില്ലയിൽ മൂന്ന് വില്ലേജുകളിൽ സ്കൂളുകൾ തുറന്നിട്ടില്ല. എസ്.എസ്.എൽ.സി. പരീക്ഷ നീട്ടാൻ നേരെത്ത തീരുമാനിച്ചിരുന്നു. ആ തീയതിയിൽ നിന്നും നീട്ടണമോയെന്നും ചർച്ച ചെയ്യും. സംസ്ഥാനത്ത് 420 സ്കൂളുകളിലാണ് പ്രളയം കെടുതികൾ വരുത്തിയത്. അതിൽ 202 എണ്ണത്തിൽ പ്രശ്നം രൂക്ഷമാണ്. ദുരന്തത്തെ തുടർന്ന് എത്ര കുട്ടികളുടെ പാഠപുസ്തകം, നോട്ടുപുസ്തകം, പഠേനാപകരണങ്ങൾ നശിച്ചുവെന്ന കണക്കെടുത്തു വരികയാണ്. സ്കൂളുകൾക്ക് നേരിട്ട നഷ്ടം കണക്കാക്കുന്നതേയുള്ളൂ. ഇതിന് സമയമെടുക്കും. സ്കൂളുകളിൽ പഠനാന്തരീക്ഷം പുനഃസൃഷ്ടിക്കും -മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.