തൃശൂർ: കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് ഭരണാധികാരികളുടെ ഏകാധിപത്യ-ജനവിരുദ്ധ- ഫ്യൂഡൽ ഭരണരീതികളുടെ പ്രേതം കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാറിനെ ബാധിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിെൻറ നേതൃത്വത്തിൽ നടത്തിയ പെട്രോൾ ബങ്ക് ഉപരോധത്തിെൻറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യ ചരിത്രത്തിൽ ഇേന്നവെര ഒരു ഭരണകൂടവും ഇത്രയും ഭീകരമായ നികുതി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ല. ഇേതനയം തന്നെയാണ് സംസ്ഥാനസർക്കാറും തുടരുന്നത്. ഇടതുമുന്നണി സർക്കാർ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി പൂർണമായും ഒഴിവാക്കണം. നാമമാത്രമായ നികുതി ഇളവ് നൽകുവാനുള്ള നീക്കം ജനത്തിെൻറ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പ് മാത്രമാണെന്ന് പ്രതാപൻ കൂട്ടിചേർത്തു. ഡി.സി.സി വൈസ് പ്രസിഡൻറ് ഐ.പി. പോൾ അധ്യക്ഷത വഹിച്ചു. എം.എ. രാമകൃഷ്ണൻ, വിൻസൻറ് കാട്ടൂക്കാരൻ, കെ.ബി. ശശികുമാർ, ഫ്രാൻസീസ് ചാലിശ്ശേരി, സദാനന്ദൻ വാഴപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. നായ്ക്കനാലിലെ ബങ്കിന് മുന്നിൽ നടന്ന ഉപരോധം കൗൺസിലർ ജോൺ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. അമ്പക്കാട് ജങ്ഷനിൽ നടത്തിയ ഉപരോധസമരം മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിൽവട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിലകത്തുംപാടം പെട്രോൾ ബങ്ക് ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.