തൃശൂർ: 492 തപാൽ ഒാഫിസുകളുള്ള ജില്ലയിൽ ബുധനാഴ്ച തുറന്നത് 13 എണ്ണം മാത്രം. ഹെഡ്, മെയിൻ, സബ്, ബ്രാഞ്ച് ഒാഫിസുകൾ തുറക്കാത്തതിനാൽ തുറന്നതപാൽ ഒാഫിസുകളിൽ പ്രധാനപ്പെട്ട പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തപാൽ ജീവനക്കാരുടെ ദേശീയതലത്തിലെ പണിമുടക്ക് ഒമ്പത് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഗ്രാമീണതലത്തിൽ സാമ്പത്തിക, സാമൂഹിക സേവനങ്ങളിൽ ഏറെ അവശ്യമായ സർവിസാണ് നിലച്ചിരിക്കുന്നത്. പണിമുടക്കിൽ ഉന്നയിച്ച ആവശ്യേത്താട് അനുകൂലമായി പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തതിനാൽ ചർച്ച പരാജയപ്പെടുകയാണ്. സമരം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാണ് എൻ.എഫ്.പി.ഇ, എഫ്.എൻ.പി.ഒ സംഘടനകളുടെ തീരുമാനം. സമരം ഒമ്പത് ദിവസം പിന്നിട്ടതോടെ കത്തിടപാടുകളും മറ്റു പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്. രാജ്യത്തെ ഒന്നര ലക്ഷത്തിൽ അധികം വരുന്ന തപാൽ ഒാഫിസുകളിൽ മൂന്നരലക്ഷത്തിലധികം ഗ്രാമീൺ ഡാക് സേവക് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 10,000 രൂപയിൽ ഒതുങ്ങുന്ന വേതനം ലഭിക്കുന്ന ഇവരുടെ വേതനവ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാണ് ആവശ്യം. തപാൽ ഒാഫിസുകളിൽ ഭൂരിഭാഗം വരുന്ന ഇവരുടെ പ്രശ്നങ്ങൾ പഠിച്ച് 2016ൽ കമലേഷ് ചന്ദ്ര കമീഷൻ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേവർഷം കേന്ദ്രസർക്കാർ ജീവനക്കാരുടെ വേതനം വർധിപ്പിച്ചെങ്കിലും ഇവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടായില്ല. കമരേഷ് ചന്ദ്ര റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ടാണ് സമരം. ഗ്രാമീണമേഖലയിൽ ബാങ്കുകൾക്ക് സമാനമാണ് തപാൽ ഒാഫിസുകൾ പ്രവർത്തിക്കുന്നത്. പണിമുടക്ക് നടക്കുന്നതിനാൽ സാമ്പത്തിക ക്രയവിക്രയം നടക്കാനാവാത്ത സഹചര്യമാണുള്ളത്. തപാൽ ഒാഫിസുകളിലെ സേവിങ്ബാങ്കുകളിൽ നിക്ഷേപമുള്ളവർ പണം എടുക്കാനാവാതെ കുടുങ്ങിയിരിക്കുകയാണ്. പൊതുമേഖല ജീവനക്കാർക്കുള്ള പോസ്റ്റൽ ലൈഫ് ഇൻഷൂറൻസും പൊതുജനത്തിനുള്ള റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസും മുടങ്ങിയിരിക്കുകയാണ്. സാധാരണ ഗതിയിൽ മാസത്തിെൻറ രണ്ടാംപാതിയിലാണ് ഇവയുടെ വിഹിതം അധികപേരും അടയ്ക്കാറുള്ളത്. ഇത്തവണ വിഹിതം അടയ്ക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജൂണിൽ ഇതിന് പിഴ അടയ്ക്കേണ്ടിവരും. കേന്ദ്രസർക്കാറിെൻറ പെൻഷനുകളിൽ 90 ശതമാനവും േപാസ്റ്റോഫിസ് മുഖേനയാണ് വിതരണം. സംസ്ഥാനസർക്കാറിെൻറ ക്ഷേമപെൻഷൻ തപാൽ വഴി വരുന്നവരുണ്ട്. അവ അവിെട തന്നെ നിക്ഷേപിച്ച് ആവശ്യത്തിന് എടുക്കുന്നവരും ഏെറയാണ്. എന്നാൽ ഇക്കൂട്ടർക്ക് പണം എടുക്കാൻ തുറന്നുപ്രവർത്തിക്കുന്ന പോസ്റ്റോഫിസുകളിൽ കൂടി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. പൊതുമരാമത്ത് കരാറുകാർക്ക് നികുതിവകുപ്പ് ആവശ്യപ്പെടുന്ന നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് തപാൽ ഒാഫിസിൽ സ്ഥിരനിക്ഷേപത്തിലൂടെയാണ് ലഭിക്കുക. ഇത് ലഭിക്കാത്ത സഹചര്യവുമുണ്ട്. ഗ്രാമീണ വാർത്താവിനിമയ സംവിധാനം കൂടിയായ തപാൽ വകുപ്പിലെ പണിമുടക്ക് മൂലം പാസ്‌പോർട്ട്, നിയമന ഉത്തരവുകൾ, കോടതി സംബന്ധമായ കാര്യങ്ങൾ, വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കത്തിടപാടുകൾ എല്ലാം സമരം മൂലം കെട്ടികിടക്കുകയാണ്. പണിമുടക്ക് തീർന്നാൽ തന്നെ സംവിധാനം പഴയപടി ആവുന്നതിന് ഏറെ നാളുകൾ വേണ്ടിവരും. ബി.എസ്.എൻ.എൽ ടെലിഫോൺ ബില്ലുകളിൽ ഏറെയും പോസ്റ്റോഫിസ് മുഖേനയാണ് അടയ്ക്കുന്നത്. 28നകം അടക്കേണ്ട ബില്ല് പണിമുടക്കിെൻറ പശ്ചാത്തലത്തിൽ 31 വരെ നീട്ടിനൽകിയിട്ടും കാര്യമില്ലാത്ത സഹചര്യമാണുള്ളത്. ഹെഡ് പോസ്‌റ്റോഫിസിന് മുന്നിൽ നടന്ന സമരം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ജോൺസൺ ആവോക്കാരൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.കെ. അശോകൻ, കെ.വി. സോമൻ, പി.എസ്. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.