ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്: ജില്ലയിൽ പൂർണം

തൃശൂർ: ശമ്പളവർധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി ആരംഭിച്ച പണിമുടക്ക് ജില്ലയിൽ പൂർണം. ജീവനക്കാർ നടത്തുന്ന രണ്ടുദിവസത്തെ സമരത്തി​െൻറ ആദ്യദിനത്തിൽ തന്നെ ജില്ലയിൽ ബാങ്കിങ് മേഖല സ്തംഭിച്ചു. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംേപ്ലായീസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 21 പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരാണ് പണിമുടക്കിയിട്ടുള്ളത്. തൃശൂരിൽ പണിമുടക്കിയ ജീവനക്കാർ നടത്തിയ പ്രകടനം സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. യു.എഫ്.ബി.യു ജില്ല കൺവീനർ കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബെഫി പ്രതിനിധി പ്രഭാകരൻ, പി.വി. രാമചന്ദ്രൻ, ആൻസൺ, എ.ഐ.ബി.ഒ.എ സംസ്ഥാന പ്രസിഡൻറ് കെ. സത്യനാഥ്, ബി.എം.എസ് ജില്ല പ്രസിഡൻറ് എ.സി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പാറമേക്കാവ് എസ്.ബി.ഐ ശാഖയുടെ മുന്നില്‍ നിന്നാരംഭിച്ച പ്രകടനം നടുവിലാലില്‍ എസ്.ബി.ഐയ്ക്കു മുന്നില്‍ സമാപിച്ചു. പണിമുടക്ക് ബാങ്ക് ശാഖകളെ നിശ്ചലമാക്കി. കൃത്യമായി പണം നിറക്കാനാകാത്തത് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുന്നതിനാല്‍ ശമ്പളവിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്. ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുക, അര്‍ഹതപ്പെട്ട ന്യായമായ വേതന വര്‍ധനവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് വ്യാഴാഴ്ചയും തുടരും. സഹകരണ ബാങ്കുകളും ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.