തൃശൂര്‍: ഓട്ടിസം ബാധിതരായ കുട്ടികളെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്താൻ 'അമ്മ'(അസോസിയേഷൻ ഫോര്‍ മെൻറലി ഹാന്‍ഡികാപ്ഡ് അഡല്‍ട്ട്സ്) രംഗത്ത്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഒളരിക്കരയിൽ സെൻസറി ഇൻറഗ്രേഷൻ തെറാപ്പി സെൻററാണ് തുടങ്ങുന്നതെന്ന് 'അമ്മ'സെക്രട്ടറി ഡോ. പി. ഭാനുമതി അറിയിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്ഡിെൻറ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോൻസിബിലിറ്റി പ്രോഗ്രാമിെൻറ മുഖ്യധനസഹായത്തോടെ അമ്പാടിക്കുളം ഗ്രൗണ്ടിലാണ് സെൻറർ സ്ഥാപിച്ചത്. ജൂൺ രണ്ടിന് രാവിലെ 9.30ന് മന്ത്രി സി. രവീന്ദ്രനാഥ് സെൻസറി റൂമും മന്ത്രി വി.എസ്. സുനിൽകുമാർ ഒ.ടി റൂമും ഉദ്ഘാടനം ചെയ്യും. സംരക്ഷണ തൊഴിലിടം വേതനവിതരണം മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ നിർവഹിക്കും. ഇന്ദ്രീയാനുഭവ സംയോജനക്ഷമത പ്രശ്നങ്ങളും തന്മൂലമുള്ള പെരുമാറ്റ പ്രശ്നങ്ങളും ഉള്ള കുട്ടികളിൽ പരിശീലനം അനുകൂല മാറ്റം ഉണ്ടാക്കാനാവും. എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കും. പ്രസിഡൻറ് ഡോ. ലോല രാമചന്ദ്രന്‍, ടി.കെ. രാമദേവന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. ജീവകാരുണ്യ ട്രസ്റ്റ് ഇൗ വർഷം എട്ട് വീടുകൾ നിർമിച്ചു നൽകും തൃശൂർ: കഷ്ടപ്പെടുന്നവർക്ക് തൃശൂർ ജീവകാരുണ്യ ട്രസ്റ്റ് ഇൗ വർഷം എട്ട് വീടുകൾ നിർമിച്ചു നൽകും. കാഴ്ചയില്ലാത്തവർക്ക് മുൻഗണന നൽകും. കല്ലൂർ ഭരതയിൽ 20 സെൻറ് സ്ഥലത്താണ് വീടുകൾ നിർമിക്കുക. ശിലാസ്ഥാപനം ജൂൺ ഒന്നിന് ട്രസ്റ്റ് രക്ഷാധികാരി ഫാ. ഡേവീസ് കുറ്റിക്കാട്ട് നിർവഹിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ തോമസ് കൊള്ളന്നൂർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 23ന് പദ്ധതി പൂർത്തീകരിക്കും. 60 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വിവിധ സ്ഥാപനങ്ങൾ, വ്യക്തികൾ, ട്രസ്റ്റ് അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പാക്കുക. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തെ കുറിലാൻറ് ബിൽഡിങിൽ ട്രസ്റ്റ് ഓഫിസ് ആഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കും. രക്ഷാധികാരി ഫാ. ഡേവീസ് കുറ്റിക്കാട്ട്, സെക്രട്ടറി ബേബി മുക്കൻ, ട്രഷറർ ജോർജ് കുറ്റിക്കാട്ട്, കെ. ജോയ് പോൾ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.