ചെറുതുരുത്തി: ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തുക, അഞ്ച് മണി വരെ പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മണ്ഡലം പ്രസിഡൻറ് കെ. പ്രേമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. എം. മഞ്ജുള, ഷെഹീർ ദേശമംഗലം, സുനിൽ കറ്റുവട്ടൂർ, മഹേഷ് വെളുത്തേടത്ത്, പി.എ. സലാം, ഷംസുദ്ധീൻ തങ്ങൾ, അജിത കൃഷ്ണൻകുട്ടി, ബീന ഗോപൻ, ഹക്കീം, ഷിഹാബ് വറവട്ടൂർ, പ്രസന്ന വാസു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.