തൃശൂർ: വെള്ളിയാഴ്ച സ്കൂളുകൾ തുറക്കുകയാണ്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞക്കാർക്ക് ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ ഫിറ്റ്നസ് ഇതുവെര ഉറപ്പാക്കാനായിട്ടില്ല. വ്യാഴാഴ്ചകകം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. എന്നാൽ മാത്രമെ ഇൗ അധ്യയന വർഷം ക്ലാസുകൾ നടത്താനാവൂ. അറ്റകുറ്റപ്പണി പൂർത്തിയാവാത്ത സ്കൂളുകളിലെ പ്രധാനാധ്യാപകർ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നെേട്ടാട്ടത്തിലാണ്. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെയും ജില്ല പഞ്ചായത്ത് ഒാഫിസുകളിലും കയറി ഇറങ്ങി മടുത്തിരിക്കുകയാണിവർ. 58 ഹൈസ്കൂൾ, 51 ഹയർ െസക്കൻഡറി സ്കൂൾ, 14 വി.എച്ച്.എസ്.ഇ എന്നിവിടങ്ങളിലാണ് അറ്റകുറ്റപ്പണി നടക്കേണ്ടത്. 15 ലക്ഷം രൂപവീതം 58 സ്കൂളുകൾക്ക് ജില്ല പഞ്ചായത്ത് ഫണ്ട് പാസാക്കിയിട്ടുണ്ട്. പക്ഷെ നിർമാണം മുടന്തുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ അറ്റകുറ്റപ്പണിക്കായി ഫണ്ട് കണ്ടെത്തി നിർമാണ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ ജില്ല പഞ്ചായത്ത് സ്വീകരിച്ചു. ടെൻഡർ നടപടികളിൽ കുടുങ്ങി അനിശ്ചിതമായി നീളാതിരിക്കുന്നതിന് നിർമിതിയെ അറ്റകുറ്റപ്പണി ഏൽപിക്കുന്നതിന് ജില്ല പഞ്ചായത്ത് േയാഗം തീരുമാനിക്കുകയായിരുന്നു. അന്ന് നൽകിയ 15 ലക്ഷത്തിന് പുറമേ 1.6 കോടി രൂപയാണ് വകയിരുത്തിയത്. യോഗ തീരുമാനം അനുസരിച്ച് രണ്ടുമാസം മുമ്പ് നിർമിതിയെ ഏൽപിച്ച പ്രവർത്തനങ്ങൾ ആരംഭഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. എന്നാൽ ഫണ്ട് വിനിയോഗത്തിൽ ഏറെ പിറകിലായത് സ്കൂൾ അറ്റകുറ്റപ്പണിയുടെ പേരിൽ നിർമിതിക്ക് പണം നൽകി പരിഹരിക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഫിറ്റ്നസ് കിട്ടിയത് മൂന്നു വിദ്യാലയങ്ങൾക്ക് തൃശൂർ: ജില്ല പഞ്ചായത്ത് സംരക്ഷണയിലുള്ള 58 വിദ്യാലയങ്ങളിൽ ബുധനാഴ്ച വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചത് മൂന്നു വിദ്യാലയങ്ങൾക്ക് മാത്രം. ചേലക്കര, പെരിങ്ങോട്ടുകര, പട്ടിക്കാട് സർക്കാർ സ്കൂളുകൾക്കാണിത്. ഫെബ്രുവരിയിൽ നൽകിയ 1.6 കോടയിൽ വകയിരുത്തിയ അറ്റകുറ്റപ്പണികളാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.