മണ്ണുത്തി-വടക്കഞ്ചേരി പാത: കോടതിയലക്ഷ്യ ഹരജിയിൽ ഹാജരാവാൻ നോട്ടീസ് തൃശൂർ: ദേശീയപാത 47ൽ മണ്ണുത്തി-വടക്കഞ്ചേരി സെക്ടറിലെ വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചക്ക് ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയായ എക്സ്പ്രസ് വേ ലിമിറ്റഡിെൻറയും പ്രോജക്ട് ഡയറക്ടർമാർ കോടതിയലക്ഷ്യ നടപടിക്ക് ഹാജരാവാൻ ഹൈകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് നോട്ടീസയക്കാൻ ഉത്തരവിട്ടത്. ഇൗ സെക്ടറിൽ നടക്കുന്ന പ്രവൃത്തികൾ അശാസ്ത്രീയമാെണന്നും സുരക്ഷ ഉറപ്പാക്കിയിട്ടില്ലെന്നും കാണിച്ച് ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നൽകി. അക്കാര്യം പരിശോധിക്കാൻ തൃശൂർ പൊലീസ് കമീഷണറോടും പാലക്കാട് ജില്ല പൊലീസ് സൂപ്രണ്ടിനോടും മണ്ണുത്തി, പട്ടിക്കാട്, വടക്കഞ്ചേരി സ്റ്റേഷൻ ഒാഫിസർമാരോടും ആവശ്യപ്പെട്ടിരുന്നു. തുടർന്നും ബന്ധപ്പെട്ടവർ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും അക്കാര്യം പരിശോധിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ എതിർകക്ഷിയാക്കി പരാതിക്കാരൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിൽ ബന്ധപ്പെട്ട െപാലീസ് ഉദ്യോഗസ്ഥർ സത്യവാങ്മൂലം സമർപ്പിച്ചു. അതിനുശേഷവും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും നിലപാട് മാറ്റിയില്ല. അക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. അതിന് തൃശൂർ പൊലീസ് കമീഷണർ നൽകിയ സത്യവാങ്മൂലത്തിൽ, ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും പൊലീസിെൻറ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ബോധിപ്പിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് രണ്ട് സ്ഥാപനങ്ങളുടെയും പ്രോജക്ട് ഡയറക്ടർമാരോട് നേരിട്ട് ഹാജരാവാൻ ൈഹകോടതി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.