തൃശൂർ: വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി എന്നിവ ചേർന്ന് ജൂൺ രണ്ടിന് ഹൈന്ദവ സമ്മേളനം നടത്തുമെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ എസ്.ജെ.ആർ. കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30 ന് തൃശൂർ പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ തന്ത്രി മുഖ്യന്മാർ, സന്യാസിവര്യർ, ഹൈന്ദവ സംഘടന ഭാരവാഹികൾ, സമുദായ സംഘടന നേതാക്കൾ മുതലായവർ പങ്കെടുക്കും. തിരുവിതാംകൂർ, കൊച്ചി, മലബാർ, കൂടൽ മാണിക്യം, ഗുരുവായൂർ ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വിശ്വാസികളല്ലാത്തവർ ഭരണസമിതികളിൽ കടന്നുവരുന്ന സാഹചര്യം ചർച്ച ചെയ്യാനാണ് സമ്മേളനമെത്ര. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രചാർപ്രമുഖ് പി.ആർ. ഉണ്ണി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.