എരുമപ്പെട്ടി: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കുണ്ടനൂരിലെ പെട്രോൾ പമ്പ് ഉപരോധിച്ചു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.കെ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.കെ. ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി. കേശവൻ, പി.എസ്. സുനീഷ്, പി.എസ്. മോഹനൻ, എം.എം. സലിം, ടി.എൻ. നമ്പീശൻ, ഒ.ബി. സതീഷ്, പി.എസ്. പ്രസാദ്, സിജി ജോൺ എന്നിവർ സംസാരിച്ചു. എൻ.കെ. കബീർ, അമ്പലപ്പാട്ട് മുരളീധരൻ, ഗോവിന്ദന്‍കുട്ടി കക്കാട്, ഫ്രിജോ വടക്കൂട്ട്, സി.ടി. ഷാജൻ, പി.എ. ഷാജു, ജീസൺ ചുങ്കത്ത്, രാമൻകുട്ടി, എം.ഒ. ചാക്കോച്ചൻ, താണിക്കൽ ജോസ്, സതീഷ് ഇടമന, സി.വി. ബേബി എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.