എടവിലങ്ങ് സഹകരണ ബാങ്കിേലക്ക് മാർച്ച് കൊടുങ്ങല്ലൂർ: എടവിലങ്ങ് സർവിസ് സഹകരണ ബാങ്കിൽ ബി.ജെ.പി ദുർഭരണം നടത്തുന്നതായി ആരോപിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തി. അടിസ്ഥാന വർഗത്തിെൻറയും പാവങ്ങളുടേയും കണ്ണീരൊപ്പേണ്ട സഹകരണ ബാങ്കിൽ ബി.ജെ.പിയുടെ കേന്ദ്ര കമ്മിറ്റി പോലെ ഏകാധിപത്യ പ്രവണതയാണ് നിലനിൽക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു. കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ സംസാരിച്ചു. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ആദർശ്, അംഗങ്ങളായ കെ.ബി. ഷെഫീഖ്, അംബിക അശോകൻ, സി.എ. ഷെഫീർ, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. ഇന്ദിര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.