കുടിവെള്ളം: കാറളം പഞ്ചായത്തില്‍ പൈപ്പിടല്‍ തുടങ്ങി

കുടിവെള്ളം: കാറളം പഞ്ചായത്തില്‍ പൈപ്പിടല്‍ തുടങ്ങി ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ തുടങ്ങി. കാറളം-കാട്ടൂര്‍ റോഡില്‍ പൈപ്പിടുന്നതിനു വേണ്ടി 480 മീറ്ററോളമാണ് കുഴിയെടുക്കുന്നത്. ഇതിന് വാട്ടര്‍ അതോറിറ്റിയുടെ തനത് ഫണ്ടില്‍ നിന്നും പതിനാറ് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പില്‍ അടച്ചിട്ടുണ്ട്. സമീപ കാലത്താണ് ഇൗ റോഡ്‌ മെക്കാഡം ടാറിങ് നടത്തിയത്. അതുകൊണ്ടുതന്നെ എക്സ്കവേറ്റർ ഉപേയാഗിച്ച് റോഡ് പൊളിക്കുവാന്‍ പൊതുമരാമത്ത് അനുമതി നല്‍കിയിരുന്നില്ല. എം.എല്‍.എ അടക്കമുള്ളവര്‍ മന്ത്രി തലത്തില്‍ സമ്മര്‍ദം ചെലുത്തിയതി​െൻറ ഫലമായിട്ടാണ് റോഡ് കുഴിക്കുന്നതിന് അനുമതി ലഭിച്ചത്. ജൂണ്‍ ഒന്നിന് മുമ്പ് പൈപ്പിടല്‍ പൂര്‍ത്തിയാക്കാനാണ് നിർദേശം നല്‍കിയിരിക്കുന്നതെന്ന് എം.എല്‍.എ ഒാഫിസ് അറിയിച്ചു. പൈപ്പിടല്‍ പൂര്‍ത്തിയാക്കി പമ്പിങ് ലൈനിലേക്ക് കണക്ട് ചെയ്താല്‍ കാറളം കുടിവെള്ള പദ്ധതി പ്രവര്‍ത്തനക്ഷമമാകും. ഇതോടെ കാറളം പടിയൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.