സംസ്ഥാനത്ത് 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി -മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ചിത്രം: ചാലക്കുടി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു സംസ്ഥാനത്ത് 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി -മന്ത്രി സി. രവീന്ദ്രനാഥ് ചാലക്കുടി: സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ചാലക്കുടി ഗവ.ഹയര്‍സെക്കൻഡറി സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂള്‍ കെട്ടിടം നിർമാണോദ്ഘാടനവും എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് ഒരു കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു. രണ്ടുവര്‍ഷമായി സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞം നടത്തി വരികയാണ്. രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ സാധിച്ചുവെന്നതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 141 സ്‌കൂളുകള്‍ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുന്ന കർമപരിപാടി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. കൃത്യമായി വരുംവര്‍ഷത്തെ ടൈംടേബിള്‍ തയാറാക്കി. ഈയിടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നാഷനല്‍ അച്ചീവ്മെൻറ് സര്‍വേയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം വളരെ ഉയരത്തിലാണെന്ന് കണ്ടെത്തിയിരുന്നുവെന്ന് അദ്ദേഹം ഓര്‍മിച്ചു. ലഹരി വിമുക്ത കാമ്പസ് ആണ് ഈ വര്‍ഷത്തെ ലക്ഷ്യം. 2019 ഓടെ സംസ്ഥാനത്തെ എല്ലാ എല്‍.പി, യു.പി സ്‌കൂളുകളും ഹൈടെക്കാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ യു.വി. മാര്‍ട്ടിന്‍, പി.എം. ശ്രീധരന്‍, ആലീസ് ഷിബു, ഗീത സാബു, ബിജി സദാനന്ദന്‍, പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍, േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷിജു, പഞ്ചായത്ത് പ്രസിഡൻറുമാരായ കുമാരി ബാലന്‍, തോമസ് ഐ. കണ്ണത്ത്, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍. സുമേഷ്, സി.ജി. സിനി, പി.ടി.എ പ്രസിഡൻറ് എം.എന്‍. വിനോദന്‍, പി.ഡബ്ല്യു എൻജിനീയര്‍മാരായ റാബിയ, ജിത, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സി.ജി. ബാലചന്ദ്രന്‍, പി.എം. വിജയന്‍, ഐ.ഐ. അബ്ദുൽ മജീദ്, വി.ഐ. പോള്‍, വി.ഒ. ജോസ്, എ.എല്‍. കൊച്ചപ്പന്‍, ഷാജു വടക്കന്‍, ഹെഡ്മിസ്ട്രസ് പി. പങ്കജവല്ലി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.