മതേതര കൂട്ടായ്മകൾ ഒരുക്കിയെടുക്കണം

ഇഫ്താർ സംഗമം മാള: ജമാഅത്തെ ഇസ്ലാമി മാള ഏരിയ മാള ഐ.എസ്.ടി.യിൽ നടത്തിയ ഇഫ്താർ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം കെ.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.എം. നാസർ അധ്യക്ഷത വഹിച്ചു. ത്വൽഹത്ത് വെള്ളാങ്ങല്ലൂർ റമദാൻ സന്ദേശം നൽകി. മാള ജുമാമസ്ജിദ് ഇമാം സുബൈർ മന്നാനി, മഹല്ല് കമ്മിറ്റി പ്രസിഡൻറ് എ.എ. അഷറഫ്, ഐ.എസ്.ടി ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി, പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ, സി.പി.എം ജില്ല കമ്മിറ്റിയംഗം പി.കെ. ഡേവിസ്, പുത്തൻചിറ പഞ്ചായത്ത് വികസന കാര്യസമിതി അധ്യക്ഷൻ പി.ഐ. നിസാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് പി.ടി. പാപ്പച്ചൻ, ഫ്രൈഡേ ക്ലബ് പ്രസിഡൻറ് ഡോ. കെ.കെ. അബ്ദുസ്സലാം, ബ്രെയിൻ സൊസൈറ്റി പ്രസിഡൻറ് എ.വി. തോമസ്, മോഹൻദാസ് മുണ്ടശ്ശേരി, അതിയാരത്ത് ബാലൻ, ജോർജ് നെല്ലിശേരി, ഡേവീസ് പാറേക്കാട്ട്, സുരാജ് കുണ്ടൂർ എന്നിവർ സംസാരിച്ചു. ഇഹ്സാൻ ഐനി ഖുർആൻ പാരായണം നടത്തി. ജലാൽ ഐക്കര വാളൂർ നന്ദി പറഞ്ഞു. ഫോട്ടോ: ജമാഅത്തെ ഇസ്ലാമി മാള ഏരിയ ഇഫ്താർ സംഗമത്തിൽ മാള ജുമാ മസ്ജിദ് ഇമാം സുബൈർ മന്നാനി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.