ആർ.ടി.ഒ പരിശോധനക്ക് പഞ്ചായത്ത് മൈതാനം നാട്ടിക പഞ്ചായത്ത് പ്രസിഡൻറിേൻറത് രാഷ്ട്രീയ നാടകമാണെന്ന് ബി.ജെ.പി തൃപ്രയാർ: ആർ.ടി.ഒ പരിശോധനക്ക് പഞ്ചായത്ത് മൈതാനം നൽകിയ തീരുമാനം പിൻവലിച്ച നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് ബി.ജെ.പി നാട്ടിക പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പുതിയ സ്ഥലം കണ്ടെത്തി വിലയ്ക്കു വാങ്ങി ടെസ്റ്റുകൾക്ക് നൽകുമെന്നു പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ഇതിനുള്ള കോടിക്കണക്കിനു രൂപ എവിടെ നിന്നു കണ്ടെത്തുമെന്നും വ്യക്തമാക്കണം. പഞ്ചായത്ത് മൈതാനം സംരക്ഷിച്ചു തന്നെ ആവശ്യമായ ദിവസവും സമയവും ക്ലിപ്തപ്പെടുത്തി മൈതാന സംരക്ഷണ സമിതിയുമായി കരാറുണ്ടാക്കാൻ പഞ്ചായത്ത് പ്രസിഡൻറ് മുൻകൈയെടുക്കണം. വാർത്തസമ്മേളനത്തിൽ എ.കെ. ചന്ദ്രശേഖരൻ, എൻ.വി. വിജയൻ, സ്വാമി പട്ടരുപുരയ്ക്കൽ, സി.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു. ......... സി.പി.ഐ മാർച്ച് നടത്തി തൃപ്രയാർ: പഞ്ചായത്ത് വക മൈതാനം നൽകുകയും പിന്നീട് നിഷേധിക്കുകയും ചെയ്ത നാട്ടിക ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.ഐ നാട്ടിക പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. മഹിളാ സംഘം ജില്ല സെക്രട്ടറി എം.സ്വർണലത ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷമായ എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങളടക്കം െഎകകണ്േഠ്യനയെടുത്ത തീരുമാനത്തെ അട്ടിമറിച്ച് മൈതാനം നിഷേധിച്ച പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസും ജനദ്രോഹമാണ് ചെയ്തതെന്ന് എം. സ്വർണലത ആരോപിച്ചു. നാട്ടിക പഞ്ചായത്തിൽ എൽ.ഡി.എഫ് എം.എൽ.എയായ ഗീതഗോപിയുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളോടുള്ള വിരോധമാണ് പിന്നിൽ. തൃപ്രയാർ റോഡു നവീകരണവും എൽ.ഇ.ഡി സ്ഥാപിക്കലും, ക്ഷേത്രത്തിലെത്തുന്നവർക്ക് വിശ്രമിക്കുവാനും പാർക്ക് ചെയ്യുവാനു ം വിശ്രമകേന്ദ്രം, ഫയർ ആൻഡ് റെസ്ക്യു ഹോം, നാട്ടിക ബീച്ച് സൗന്ദര്യവത്കരണം, ഫിഷറീസ് യൂട്ടിലിറ്റി സെൻറർ, ഫിഷറീസ് സ്കൂൾ മൈതാനം, ഫിഷറീസ് സ്കൂൾ ഹൈടെക് പദ്ധതി തുടങ്ങിയ വലിയ വികസന പദ്ധതികളാണ് നടപ്പാക്കിയത്. പല പദ്ധതികളോടും രാഷ്ട്രീയ വിരോധം പ്രകടിപ്പിച്ച പഞ്ചായത്ത് പ്രസിഡൻറ് ഒരു മാസം മുമ്പു നടന്ന ഫയർ സ്റ്റേഷൻ ഉദ്ഘാടനം ബഹിഷ്കരിച്ചിരുന്നു. ടി.സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.വി. പ്രദീപ്, ഗീത മണികണ്ഠൻ, വി.ആർ. പ്രമീള, ജിനീഷ്, സിന്ധു പ്രദീപ് എന്നിവർ സംസാരിച്ചു. ........... പുരസ്കാരങ്ങൾ നൽകി ആദരിച്ചു തൃപ്രയാർ: വലപ്പാട് ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ.തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ തുളസി, സി.ആർ. ഷൈൻ, ബേബി, ഷീന, ഉഷ, ലെന്നി, ബിന്ദു, ജയഭാരതി, ഇന്ദിര എന്നിവരും ജസ്ന, വി.എസ്. സൂരജ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.