തൃശൂർ: നാലു പതിറ്റാണ്ടിലേറെയായി വാദ്യകലാരംഗത്ത് നിറസാന്നിധ്യമായ മദ്ദളവാദകൻ നെല്ലുവായ് ശശിയെ ശിഷ്യരും കാലാസ്വാദകരും നാട്ടുകാരും ചേർന്ന് വീരശൃംഖല നൽകി ആദരിക്കുമെന്ന് പ്രഫ.എം. മാധവൻകുട്ടി അറിയിച്ചു. 'മദ്ദളാരവം' എന്നു പേരിട്ട ആദരണ ചടങ്ങ് ഞായറാഴ്ച മുല്ലയ്ക്കൽ ക്ഷേത്ര മൈതാനത്ത് നടക്കും. രാവിലെ ഒമ്പതിന് ഗുരുവന്ദനം, 9.30ന് അഷ്ടപദി, 10ന് സപ്ത മദ്ദളകേളി, 11.30 ന് ഇരട്ടത്തായമ്പക. ഉച്ചക്ക് ഒന്നിന് സുഹൃദ് സമ്മേളനം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് വാദ്യവിസ്മയം. വൈകീട്ട് നാലിന് പൊതുസമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ഗോപി വീരശൃംഖല നൽകി ആദരിക്കും. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ കീർത്തിഫലക സമർപ്പണവും പെരുവനം കുട്ടൻമാരാർ കീർത്തിപത്ര സമർപ്പണവും നടത്തും. വൈകീട്ട് 6.30 ന് ചോറ്റാനിക്കര വിജയൻ മാരാരും കുനിശേരി ചന്ദ്രനും നയിക്കുന്ന മേജർസെറ്റ് പഞ്ചവാദ്യം. നെല്ലുവായ് സജീഷ്, എ.കെ. സതീഷ്കുമാർ, കലാമണ്ഡലം പ്രവീൺ, കൊടകര രമേശ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന സമ്മേളനം തൃശൂർ: പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. സ്്റ്റാഫ് അസോസിയേഷൻറ 10ാമത് സംസ്ഥാന സമ്മേളനം ശനിയാഴ്ച നടക്കുമെന്ന് ജനറൽ സെക്രട്ടറി തോമസ് ഇൗശോ അറിയിച്ചു. രാവിലെ 10ന് ഹോട്ടൽ പേൾ റീജൻസിയിൽ സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. 11.45ന് പ്രതിനിധി സമ്മേളനം പി.എൻ.ബി റിട്ടയറീസ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി മിത്രവാസു ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ശമ്പള പരിഷ്കരണത്തിന് ആനുപാതികമായി പെൻഷനും വർധിപ്പിക്കുമ്പോൾ ബാങ്ക് റിട്ടയറീസിനു മാത്രം ലഭിക്കുന്നില്ല. ആവശ്യങ്ങൾ നേടിയെടുക്കാൻ നിരവധി പ്രക്ഷോഭപരിപാടികൾ നടത്തി. കേന്ദ്രമന്ത്രിമാർക്കും ബാങ്ക് ചെയർമാൻമാർക്കും ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡൻറ് പി.കെ. ലക്ഷ്മിദാസ്, കെ. സത്യനാഥൻ, പി.ആർ.ആർ.എസ്. അയ്യർ, എ.എൻ. റപ്പായി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.