തപാൽ മേഖല സ്തംഭനത്തിൽ

തൃശൂർ: അനിശ്ചിതകാല സമരത്തെത്തുടർന്ന് തപാൽ സേവനങ്ങൾ പൂർണമായും സ്തംഭിച്ചു. ഗ്രാമീൺ ഡാക് സേവക് ജീവനക്കാരുടെ വേതന പരിഷ്കരണത്തിനായി നിയമിച്ച കമലേഷ് ചന്ദ്രകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എഫ്.പി.ഇ - എഫ്.എൻ.പി.ഒ സംഘടനകളാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. ജി.ഡി.എസ് ജീവനക്കാരെ കേന്ദ്ര സർക്കാർ ജീവനക്കാരായി അംഗീകരിക്കാനും വകുപ്പിലെ ഇതര ജീവനക്കാർക്ക് ആനുപാതികമായ വേതനവും ആനുകൂല്യവും അനുവദിക്കണമെന്ന ആവശ്യം ഒന്നര നൂറ്റാണ്ടായി അംഗീകരിക്കാൻ ത‍യാറായിട്ടില്ല. സമരം മൂന്നു ദിവസം പിന്നിട്ട സാഹചര്യത്തിലും പരിഹാരത്തിനും ക്രിയാത്മകമായ ഇടപെടലുകൾ കേന്ദ്ര സർക്കാറി​െൻറ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പരിഹാരമുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. പണിമുടക്കിനോട് അനുബന്ധിച്ച് തൃശൂർ പോസ്്റ്റൽ സൂപ്രണ്ട് ഓഫിസിന് മുന്നിൽ നടന്ന കൂട്ടധർണ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ഇ കൺവീനർ കെ.കെ. അശോകൻ അധ്യക്ഷത വഹിച്ചു. ജോൺസൺ ആവോക്കാരൻ, പി.എസ്. പരമേശ്വരൻ, വി.െക. മോഹനൻ, കെ.വി. സോമൻ, കെ.കെ. വിനോദ്, ഐ.ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.