സുഗന്ധദ്രവ്യപാത പുനഃസൃഷ്​ടിക്കാൻ യോഗം

തൃശൂർ: മുസ്രിസ് പൈതൃക പദ്ധതിയുമായി യോജിച്ച് ഡച്ച് എംബസിയുടെ ധനസഹായത്തോടെ സുഗന്ധദ്രവ്യപാത പുനഃസൃഷ്ടിക്കാനുള്ള യോഗം ജൂൺ 15നും 16നും കൊച്ചിയിലും കൊടുങ്ങല്ലൂരിലുമായി നടത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്്റ്റഡി ഓഫ് ദ ഹെറിറ്റേജ് ഓഫ് കോസ്്റ്റൽ കേരളയുടെ ഉപദേഷ്്ടാവായി നിയമിതനായ പ്രഫ. കേശവൻ വെളുന്താട്ട് അറിയിച്ചു. തീരദേശ പൈതൃകത്തെക്കുറിച്ച് പഠിക്കാൻ കേരള ടൂറിസം വകുപ്പാണ് ഇൻസ്്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. കേരളത്തി​െൻറ സമുദ്രതീരം വിശദമായി പരിശോധിക്കുന്നതാണ് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആദ്യ പ്രവർത്തനം. നെതർലാൻഡ്സിലെ ലൈഡൻ, ജർമനിയിലെ ഫ്രൈബുർഗ്, ബെൽജിയത്തിലെ ലുവൈൻ, ഇംഗ്ലണ്ട് ലെസ്റ്ററിലെ ഡി മൊണ്ടാർട്ട്, ലണ്ടനിലെ ആഗാഖാൻ എന്നീ യൂനിവേഴ്സിറ്റികളും ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയവും യോജിച്ചുള്ള പഠനം നടത്താനുള്ള നിർദേശം കിട്ടിയതായി പ്രഫ. കേശവൻ പറഞ്ഞു.അന്തർദേശീയ തലത്തിൽ പുതിയ വിജ്ഞാനം നൽകാനും ആഗോളതലത്തിൽ പ്രാധാന്യം വർധിക്കുന്ന സമുദ്ര പഠന രംഗത്ത് പുതിയ പാത വെട്ടിത്തുറക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുസ്രിസ് പൈതൃക പദ്ധതി എം.ഡി പി.എം. നൗഷാദും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.