തൂത്തുക്കുടിയിലെ വെടിവെപ്പ്​: എ.ഐ.എസ്.എഫ് പ്രകടനം

തൃശൂര്‍: നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ഉറ്റ ചങ്ങാതിയായ വേദാന്ത ഗ്രൂപ്പി​െൻറ അനില്‍ അഗര്‍വാളിനു വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍ തൊഴിലാളികളെ കൊന്നൊടുക്കുകയാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന ജോ.സെക്രട്ടറി ബി.ജി.വിഷ്ണു. തൃശൂരില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായി സംഘടിപ്പിച്ച തൊഴിലാളി സമരത്തിനു നേരെയാണ് പൊലീസ് വെടിയുതിര്‍ത്തത്. പ്രകൃതിയെ കൊള്ളയടിച്ചു ലാഭം കൊയ്യുന്ന കമ്പനിക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുബിന്‍ നാസര്‍, സനല്‍ കുമാര്‍, അംഗം ചിന്നു ചന്ദ്രന്‍, ജിതിന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.