പുത്തൂര്‍ ഗവ. സ്‌കൂള്‍ അന്താരാഷ്​​ട്ര നിലവാരത്തിലേക്ക്

ഒല്ലൂര്‍: ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പുത്തൂര്‍ സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. സ്‌കൂൾ വികസന പ്രവർത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് കോടി അനുവദിച്ചു. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കൻഡറിതലം വരെയുള്ള ഈ സ്‌കൂളിന് 90 വര്‍ഷത്തെ പഴക്കമുണ്ട്. പഴയ കെട്ടിടങ്ങൾ മാറ്റി അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ് മുറികള്‍, ജൈവ വൈവിധ്യ ഉദ്യാനം, മള്‍ട്ടിപര്‍പ്പസ് േകാര്‍ട്ട്, ഭക്ഷണശാല എന്നിവ നിര്‍മിക്കും. പദ്ധതി 28ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കെ.രാജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം എം.പി സി.എന്‍. ജയദേവന്‍ നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.