വിദേശ ആപ്പിളിലും വിഷം

തൃശൂർ: വിപണിയിൽ പളപള തിളങ്ങുന്ന . കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ പഴങ്ങൾ, പച്ചക്കറികള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയിൽ സർവകാലശാല നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്. പരിശോധിച്ച സാമ്പിളുകളില്‍ 44 ശതമാനത്തിലും വന്‍തോതില്‍ കീടനാശിനി കണ്ടെത്തിയതായി സർവകലാശാല അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർക്കാറി​െൻറ എക്കോ ഷോപ്പുകളിൽ നിന്നെടുത്ത പച്ചക്കറിയിലും വിഷമുണ്ട്. വിഷരഹിതം, ജൈവം എന്ന പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അങ്ങനെ വില്‍ക്കുന്നവ വിഷമുള്ളവയാണെന്നും കണ്ടെത്തി. പച്ചമുളക്, മല്ലിയില, പുതിന, കറിവേപ്പില, പാഴ്‌സിലി, ബ്രോഡ് ബീന്‍സ്, സാമ്പാര്‍ മുളക്, ഉരുളക്കിഴങ്ങ്, ചുവന്നഉള്ളി, കാരറ്റ്, എന്നിവയില്‍ നിശ്ചിത അളവിലും കൂടുതൽ കീടനാശിനി കെണ്ടത്തി. പുതിയ ഇനം കീടനാശികളാണ് ഇവയിൽ കൂടുതലും ഉപയോഗിച്ചത്. ഇത്തരം കീടനാശിനികൾ മുമ്പ് സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരത്തെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നെടുത്ത വിദേശ ആപ്പിളിലും കറുത്ത മുന്തിരിയിലും അസെറ്റാമിപ്രിഡ് എന്ന കീടനാശിയാണ് കണ്ടത്. കുരു ഇല്ലാത്ത പച്ചമുന്തിരിയില്‍ മൂന്നിനം കീടനാശിനി തളിച്ചിരുന്നു. ഇറക്കുമതി ചെയ്ത പ്ലമ്മിലും കീടനാശിനിയുണ്ടായിരുന്നു. അതേസമയം, ഈന്തപ്പഴത്തിലും ഉണക്ക മുന്തിരിയിലും വിഷാംശം കണ്ടെത്തിയില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ പച്ചക്കറികളില്‍ 72.2 ശതമാനവും സുരക്ഷിതമാണ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ നഗരങ്ങളിലെ സ്വകാര്യ വില്‍പനശാലകളില്‍ ജൈവമെന്ന പേരില്‍ വില്‍ക്കുന്ന പച്ചക്കറികളെല്ലാം അങ്ങനെയുള്ളതല്ല. അവയും കീടനാശിനി അടിച്ചവയാണ്. എന്നാല്‍ സര്‍ക്കാറി​െൻറ എക്കോഷോപ്പുകളിൽ പാവക്ക സാമ്പിളിലാണ് കീടനാശിനി കണ്ടെത്തിയത്. അയമോദകം, വറ്റല്‍മുളക്, മുളക്‌പൊടി, മല്ലിപ്പൊടി, ഉലുവയില, കറി മസാല, പെരും ജീരകം, ഗരം മസാല, തേയില തുടങ്ങിയവയിലും ഏലക്ക, ജീരകം, മുളകുപൊടി,വറ്റല്‍മുളക് എന്നിവയിലും വിഷം നല്ലയളവിൽ കെണ്ടത്തി. എറണാകുളത്തെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റില്‍ ജൈവം എന്ന പേരിൽ വിൽപന നടത്തിയ ക്യാപ്‌സിക്കം, ബജിമുളക്, മുന്തിരി, പാഷന്‍ഫ്രൂട്ട് എന്നിവയില്‍ പുത്തൻ കീടനാശിനിയുടെ അംശം കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.