ജൈവ വൈവിധ കേന്ദ്രം ഉദ്ഘാടനമോ ശിലാസ്ഥാപനമോ?

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച കേരള കർഷിക സർവകലാശാല ആസ്ഥാനത്ത് നിർവഹിക്കുന്നത് ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രത്തി​െൻറ ഉദ്ഘാടനമോ ശിലാസ്ഥാപനമോ?. സർവകലാശാലയുടെ രണ്ടു തരം അറിയിപ്പാണ് ആശയക്കുഴപ്പത്തിന് ആധാരം. കഴിഞ്ഞ ദിവസം തയാറാക്കിയ കാര്യപരിപാടി നോട്ടീസനുസരിച്ച് ഉദ്ഘാടനമാണ്. ഇങ്ങനെയൊരു കേന്ദ്രം എവിടെയാണെന്ന് സർവകലാശാലയിലെ തന്നെ പലർക്കും അറിയില്ല. അപ്പോഴാണ് വ്യാഴാഴ്ച 'ശിലാസ്ഥാപനം'എന്നെഴുതി സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ കമാനം പ്രത്യക്ഷപ്പെട്ടത്. ഉദ്ഘാടനത്തിന് ക്ഷണിച്ച മുഖ്യമന്ത്രിയെ തറക്കല്ലിടലിന് നിയോഗിച്ചതാണോ എന്ന് വ്യക്തമല്ല. സർവകലാശാലയുടെ ഇൻസ്ട്രക്ഷനൽ ഫാമിനടുത്ത പഴയ സീഡ് കോംപ്ലക്സാണ് ജൈവ വൈവിധ്യ കേന്ദ്രമാക്കുന്നത് എന്നാണ് ഒരു ഉന്നത​െൻറ 'നിഗമനം'. അതിനടുത്ത് പുതിയ കേന്ദ്രം നിർമിക്കുമോ എന്ന് അദ്ദേഹത്തിന് വ്യക്തതയില്ല. അപ്പോഴും ഉദ്ഘാടനമോ ശിലാസ്ഥാപനമോ എന്ന സംശയം ബാക്കിയാണ്. ഇന്നലെ കൃഷി മന്ത്രി വിളിച്ച വാർത്തസമ്മേളനത്തിനുള്ള കുറിപ്പിൽ ഉദ്ഘാടനമെന്നാണ് പറയുന്നത്. അതേസമയം, പല മാധ്യമ സ്ഥാപനങ്ങളെയും വേണ്ട രീതിയിൽ അറിയിക്കാതെ 'ഒതുക്കത്തിലാണ് ' മന്ത്രി വാർത്തസമ്മേളനം നടത്തിയതെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.