തൃശൂർ: കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷെൻറ 51ാം സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ആർ. രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ ടൗൺ ഹാളിൽ ശനിയാഴ്ച രാവിലെ 10.30ന് പ്രതിനിധി സമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സെമിനാർ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജോയൻറ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ 'തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ' വിഷയം അവതരിപ്പിക്കും. വൈകീട്ട് നാലിന് പ്രകടനം, അഞ്ചിന് പൊതുസമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് നെല്ലിക്കുന്ന് രവിവർമ മന്ദിരം ഹാളിൽ പ്രതിനിധി സമ്മേളനം, പ്രമേയാവതരണം, തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ജനറൽ സെക്രട്ടറി കെ. കൃഷ്ണകുമാർ, ജനറൽ കൺവീനർ വി.എ. ശ്രീനിവാസൻ, ജില്ല പ്രസിഡൻറ് ബിനോയ്, സെക്രട്ടറി സുരേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.