തൃശൂര്‍: വിത്തുകള്‍ സംരക്ഷിക്കാനും അവ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും കാര്‍ഷിക സര്‍വകലാശാലയിൽ സ്ഥാപിക്കുന്ന വിത്ത് ബാങ്ക് ശനിയാഴ്ച 12-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രവും തുറക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. പരമ്പരാഗത നെല്ലിനങ്ങള്‍ അടക്കം സംരക്ഷിക്കും. നാടന്‍ പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങൾ എന്നിവയുടെ വിത്തുകളും ഉണ്ടാകും. പരമ്പരാഗത വിത്തിനങ്ങളുടെ ബൗദ്ധികാവകാശം സ്വകാര്യ വ്യക്തികൾക്കാണ് ഇപ്പോഴുള്ളത്. ഇത് കര്‍ഷകര്‍ക്കാകുമെന്ന് മന്ത്രി അവകാശെപ്പട്ടു. 23 പുതിയ വിളയിനങ്ങളും പുറത്തിറക്കും. നെല്ലിെൻറ ആറും പച്ചക്കറികളുടെ നാലും വിള ഇനങ്ങൾ സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സുഗന്ധവിളകളുടെ പതിനൊന്നും കിഴങ്ങുവര്‍ഗങ്ങളുടേയും ഔഷധ സസ്യങ്ങളുടേയും ഓരോന്നു വീതവും വിള ഇനങ്ങളും വികസിപ്പിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ എ.സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ് തുടങ്ങിയവരും പങ്കെടുക്കും.വാർത്തസമ്മേളനത്തില്‍ കെ.രാജന്‍ എം.എൽ.എ, വൈസ് ചാന്‍സലര്‍ ഡോ.ആർ.ചന്ദ്രബാബു, ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിരാദേവി, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി.അലക്‌സ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.