തൃശൂർ: ഒത്തിണക്കത്തോടെ കളത്തിലിറങ്ങിയ എഫ്.സി കേരളക്ക് കേരള പ്രീമിയർ ലീഗിൽ മിന്നുന്ന ജയം. ഒന്നിനു പിറകെ ഒന്നായി ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കൊച്ചി സെൻട്രൽ എക്സൈസിനെയാണ് പരാജയപ്പെടുത്തിയത്. ക്രിസ്്റ്റി ഡേവിസ്, എം.എസ്. ജിതിൻ, ശ്രേയസ് എന്നിവർ എഫ്.സിക്ക് വേണ്ടി ഗോളടിച്ചപ്പോൾ മുഹമ്മദ് മസൂദും സൂരജുമായണ് സെൻട്രൽ എക്സൈസിെൻറ സ്കോറർമാർ. എഫ്.സിയുടെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ആറാം മിനിട്ടിൽ ക്രിസ്്റ്റി േഡവിസ് പന്ത് വലയിലെത്തിച്ചു. എന്നാൽ ആദ്യപകുതി അവസാനിക്കാൻ ഒരു മിനിട്ട് ശേഷിക്കെ മനോഹരമായ ഫ്രീകിക്കിലൂടെ സെൻട്രൽ എക്സൈസ് സമനില ഗോൾ നേടി. പെനാൽറ്റി ബോക്സിനു പുറത്ത് നിന്ന് മുഹമ്മദ് മസൂദ് തൊടുത്ത ഫ്രീകിക്ക് ഗോളിയെ മറികടന്നു വലയിലെത്തി. ഇരുടീമുകളും ആക്രമണം ശക്തമാക്കുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കണ്ടത്. എഫ്.സി കേരളക്കായി നിറഞ്ഞു കളിച്ച എം.എസ്. ജിതിെൻറ ഉഗ്രൻ ഷോട്ട് 48ാം മിനിറ്റിൽ ഗോളായി മാറി. സെൻട്രൽ എക്സൈസ് ഒരു മിനിറ്റിനകം ഗോൾ തിരിച്ചടിച്ചു. പന്ത് ക്ലിയർ ചെയ്യുന്നതിലെ പിഴവാണ് ഗോളായത്. കൂട്ടപ്പൊരിച്ചിലിൽ സൂരജിെൻറ അപകടരമല്ലാത്ത ഷോട്ട് ഗോളിയെ മറികടന്നു വലയിലെത്തി. 61ാം മിനിറ്റിൽ എക്സൈസിെൻറ ഷംനാസിെൻറ ഗോെളന്നുറപ്പിച്ച ഷോട്ട് ഗോളി തട്ടിയകറ്റി. 62ാം മിനിറ്റിൽ ജിതിെൻറ നേതൃത്വത്തിൽ നടത്തിയ മുന്നേറ്റം ശ്രേയസ് വലയിലെത്തിച്ചതോടെ എഫ്.സിയുടെ വിജയഗോൾ പിറന്നു. കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ഇരുഭാഗത്തേക്കും നിരന്തരം പന്തെത്തിയെങ്കിലും ഗോൾ അകന്നു നിന്നു. ലീഗിൽ നിന്ന് പുറത്തായ എഫ്.സിക്ക് വിജയത്തോടെ എട്ട് പോയൻറായി. 27ന് എസ്.ബി.ടി, 30ന് സെൻട്രൽ എക്സൈസ് എന്നീ ടീമുകളുമായാണ് എഫ്.സിയുടെ അടുത്ത മത്സരം. തൃശൂരിെൻറ മറ്റൊരു ടീമായ എഫ്.സി തൃശൂർ സെമിയിൽ കടന്നിട്ടുണ്ട്. ജൂൺ ഒന്നിന് വൈകീട്ട് നാലിന് കോർപറേഷൻ സ്്റ്റേഡിയത്തിലാണ് എഫ്.സി തൃശൂരിെൻറ സെമിഫൈനൽ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.