ചാലക്കുടി: കാലങ്ങളായി ശോച്യാവസ്ഥയിൽ കിടന്ന അതിരപ്പിള്ളി വ്യൂ പോയൻറ് നവീകരണം പൂർത്തിയായി. വിനോദസഞ്ചാരികളുടെ മനം കവരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിെൻറ ഏറ്റവും മികച്ച വിദൂര ദൃശ്യം കാണാൻ സൗകര്യപ്പെടുന്ന വ്യൂ പോയൻറാണിത്. റോഡരികില്‍ നിന്ന് വെള്ളച്ചാട്ടത്തിെൻറ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ ആദ്യം ഇറങ്ങുന്നത് ഇവിടെയാണ്. എന്നാൽ, ഏറക്കാലമായി സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായിരുന്നു. ചാലക്കുടി റോട്ടറി ക്ലബാണ് ഇന്ത്യന്‍ ഓയില്‍ കോർപറേഷെൻറ സഹകരണത്തോടെ 16 ലക്ഷം ചെലവില്‍ സൗന്ദര്യവത്കരണം യാഥാര്‍ഥ്യമാക്കിയത്. തുടര്‍ പരിചരണവും റോട്ടറി ക്ലബിെൻറ നേതൃത്വത്തില്‍ നടക്കും. സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി വ്യൂ പോയൻറിെൻറ ഉയരം വർധിപ്പിക്കുകയും നടപ്പാത ടൈൽ വിരിക്കുകയും കൈവരി സ്ഥാപിക്കുകയും ഇരിപ്പിടങ്ങൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അതിരപ്പിള്ളി വ്യൂ പോയൻറ് സൗന്ദര്യവത്കരണത്തിെൻറ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് ബി.ഡി. ദേവസി എം.എൽ.എ നിര്‍വഹിക്കും. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വര്‍ഗീസ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.