'മോദി സർക്കാർ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ തകിടം മറിച്ചു'

' മാള: മോദി സർക്കാറി​െൻറ നാലുവർഷത്തെ ഭരണത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകിടം മറിഞ്ഞെന്ന് കിസാൻ സഭ ജില്ല പ്രസിഡൻറ് കെ.വി. വസന്ത്കുമാർ പറഞ്ഞു. സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ മാള ബി.എസ്.എൻ.എൽ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതലാളിത്ത ഉദാരവത്കരണ നയങ്ങളും, ന്യൂനപക്ഷ പീഡനവും കാർഷിക മേഖലയോടുള്ള അവഗണനയും രാജ്യത്തെ പിന്നോട്ട് നയിച്ചിരിക്കുകയാണ്. തൊഴിലും തൊഴിൽ സുരക്ഷിതത്വവും ഇല്ലാതായിരിക്കുകയാണെന്നും വസന്ത്കുമാർ പറഞ്ഞു. സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി ടി.എം. ബാബു അധ്യക്ഷത വഹിച്ചു. ഒ.സി. ജോസഫ്, സുമശിവൻ, യു.കെ. ദിനേശൻ, സോജ ഹരിദാസ്‌, ടി.ആർ. ജിതിൻ, ഷിരൺ ഷേഖ് ബാബു, ടി.എൻ. വേണു, സാബു എരിമ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.