ആമ്പല്ലൂര്‍: കവര്‍ച്ചക്കേസില്‍ തമിഴ്നാട് പൊലീസിെൻറ കസ്റ്റഡിയിലിരിക്കെ മരിച്ച വരന്തരപ്പിള്ളി കലവറക്കുന്ന് തിരുവഞ്ചികുളം യോഗേഷിെൻറ(40) വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘമെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. പൊലീസ് മര്‍ദനമാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എറണാകുളത്തു നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച മൂന്നിന് മൊഴിയെടുക്കാനെത്തിയത്. യോഗേഷിെൻറ ഭാര്യ ബിന്ദു, സഹോദരന്‍ ബാബു, ബന്ധു സുനില്‍ എന്നിവരില്‍നിന്ന് സംഘം മൊഴിയെടുത്തു. രേഖപ്പെടുത്തിയ മൊഴിപ്പകര്‍പ്പ് അടുത്ത ദിവസം പരാതിക്കാര്‍ക്ക് എത്തിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച വീണ്ടുമെത്തി വിശദമായി മൊഴിയെടുക്കും. യോഗേഷിനൊപ്പം കേസില്‍ പ്രതിചേര്‍ത്തിരുന്ന വരാക്കര പുളിഞ്ചോട് മടവാക്കര വീട്ടില്‍ മണികണ്ഠന്‍, നന്തിപുലം മാപ്രാണത്തുകാരന്‍ ടിന്‍സന്‍ എന്നിവരുടെ മൊഴിയും സംഘം രേഖപ്പെടുത്തിയതായി സൂചനയുണ്ട്. കഴിഞ്ഞ 21നാണ് പൊലീസ് കസ്റ്റഡിയിലായിരുന്ന യോഗേഷ് കോയമ്പത്തൂര്‍ ജില്ല ആശുപത്രിയില്‍ മരിച്ചത്. പരാതി നൽകിയതിന് ശേഷം യോഗേഷിെൻറ ഭാര്യയെ അജ്ഞാതന്‍ ഫോണില്‍വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.