തൃശൂർ: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് അടിയന്തര യോഗം കലക്ടറേറ്റിൽ ചേർന്നു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേകം വേർതിരിക്കപ്പെട്ട വാർഡുകൾ സജ്ജീകരിക്കാനും പനി ബാധിതർക്ക് പ്രത്യേക ക്യൂ സമ്പ്രദായം ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി. രോഗികളെ ചികിത്സിക്കുന്നവർ ആവശ്യമായ മുൻകരുതൽ നടപടി കൈക്കൊള്ളണം. നിപ രോഗം സംശയിക്കുന്ന രോഗികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയാൽ ആ വിവരം ആശുപത്രി അധികൃതർ ഉടൻ ജില്ല മെഡിക്കൽ ഓഫിസറെ അറിയിക്കണം. പൊതുജനങ്ങൾ കഴിയുന്നത്ര സാഹചര്യത്തിൽ നിപ രോഗീസന്ദർശനം ഒഴിവാക്കണം. കടിയേറ്റതോ പൊട്ടലോ പോറലോ ഉള്ളതോ ആയ പഴവർഗങ്ങൾ കഴിക്കരുത്. പനി, തലവേദന, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ, ബോധക്ഷയം എന്നിവയുണ്ടായാൽ സ്വയം ചികിത്സിക്കാതെ വിദഗ്ധരുടെ സഹായം തേടണം. രോഗികളുമായി ഇടപെടുന്നവർ മാസ്ക്, ൈകയുറ, ഗൗൺ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുക്കണം. രോഗിയുടെ വസ്ത്രം, കിടക്കവിരി എന്നിവ സുരക്ഷിതമായി വൃത്തിയാക്കണം. യോഗത്തിൽ നിപ രോഗബാധയെപ്പറ്റി ക്ലാസ് നടന്നു. ജില്ല മെഡിക്കൽ ഓഫിസർ ഇൻ-ചാർജ് ഡോ. ബേബി ലക്ഷ്മി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആൻഡ്രൂസ്, ആരോഗ്യകേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ. ടി.വി. സതീശൻ, ആയുർവേദ-ഹോമിയോ ജില്ല മെഡിക്കൽ ഓഫിസർമാർ, വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് പ്രതിനിധികൾ, മെഡിക്കൽ കോളജ് വിവിധ വകുപ്പ് തലവൻമാർ, ഐ.എം.എ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, താലൂക്ക് ആശുപത്രി, സി.എച്ച്.സി സൂപ്രണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.