തൃശൂര്‍: ഇന്ധന വില ദിനേന വർധിപ്പിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധത്തിന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആഹ്വാനം ചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പിൽ ജനാധിപത്യത്തെ തൂക്കിലേറ്റി അധികാരം പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിെൻറ ജാള്യത മറക്കാന്‍ ജനങ്ങളെ പ്രഹരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളെ കൊള്ളയടിച്ച് കൊള്ളലാഭം നേടാന്‍ എണ്ണക്കമ്പനികളും നികുതി നിരക്കുകള്‍ കുറക്കാതെ വലിയ വരുമാനം നേടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും മത്സരിക്കുകയാണ്. ഈ പകൽക്കൊള്ളയില്‍ സാധാരണക്കാർ നട്ടം തിരിയുന്നു. പ്രസിഡൻറ് എം.കെ. അസ്ലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ജി. മോഹനന്‍, ടി.എം. കുഞ്ഞിപ്പ, ഹംസ എളനാട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.