തൃശൂർ: സംസ്ഥാനത്ത് 100, 50, 20, 10 രൂപയുടെ മുദ്രപ്പത്രങ്ങൾ കിട്ടാനില്ലാതെ ആവശ്യക്കാര്‍ വലയുന്നു. പകരം 500 രൂപയുടെ മുദ്രപ്പത്രം ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ആവശ്യക്കാർ. 200 രൂപയുടേതിന് പകരവും 500 രൂപയുടെ പത്രം വാങ്ങേണ്ടി വരുന്നു. ഏതാനും നാളുകളായി സംസ്ഥാനത്ത് ചെറിയ വിലയുടെ മുദ്രപ്പത്രങ്ങള്‍ക്ക് കടുത്ത ക്ഷാമമുണ്ട്. നാസിക്കിലെ കേന്ദ്ര സെക്യൂരിറ്റി പ്രസ്സിൽ മുദ്രപ്പത്രം അച്ചടിക്കുന്നത് താൽക്കാലികമായി നിര്‍ത്തിെവച്ചതാണ് ക്ഷാമത്തിന് കാരണമെന്ന് വെണ്ടർമാർ പറയുന്നു. ഇ--സ്റ്റാമ്പിങ് വ്യാപകമാക്കുന്നതിെൻറ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ചെറിയതുകയുടെ മുദ്രപ്പത്രങ്ങള്‍ അച്ചടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണമെന്നും പറയുന്നുണ്ട്. മുദ്രപ്പത്രക്ഷാമം മൂലം ഭൂമി ഇടപാടുകളും തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള ആനുകൂല്യ വിതരണവും പ്രതിസന്ധിയിലാണ്. നേരത്തെ 50,100 രൂപയുടെ മുദ്രപ്പത്രങ്ങളുടെ ക്ഷാമം അനുഭവപ്പെട്ടപ്പോൾ കെട്ടിക്കിടന്നിരുന്ന 10, 20 രൂപകളുടെ മുദ്രപ്പത്രങ്ങളുടെ മൂല്യം വർധിപ്പിച്ച് വിൽക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഇവ അവസാനിച്ചത്. ഇപ്പോൾ 10 രൂപ മുതൽ 100 രൂപ വരെയുള്ളതും ലഭിക്കാനില്ല. കരാറുകള്‍, വാടക ഉടമ്പടി, ജനന-മരണ സര്‍ട്ടിഫിക്കറ്റ്, ബാങ്കുകളിലെ വായ്പാ ഉടമ്പടി, നോട്ടറി അഫിഡവിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ചെറിയ തുകയുടെ മുദ്രപ്പത്രം അനിവാര്യമാണ്. അത് ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയ വിലയുടെ പത്രം വാങ്ങിയാണ് കാര്യം നടത്തുന്നത്. ഇത് സര്‍ക്കാറിന് വരുമാനം വര്‍ധിക്കുമെങ്കിലും സാധാരണക്കാരനെ വലക്കുന്നതാണ്. നേരത്തെ ജനന സര്‍ട്ടിഫിക്കറ്റിനും മറ്റും നഗരസഭ, പഞ്ചായത്ത് ഓഫിസുകളില്‍ നല്‍കുന്ന അപേക്ഷയോടൊപ്പം 50 രൂപയില്‍ കുറയാത്ത തുകയുടെ മുദ്രപ്പത്രവും നല്‍കേണ്ടതുണ്ടായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റുകളും മറ്റും അക്ഷയ കേന്ദ്രം വഴി ലഭിക്കുന്ന ഇടങ്ങളിൽ മുദ്രപ്പത്രം വേണ്ട. മുദ്രപ്പത്രത്തിനു ക്ഷാമം അനുഭവപ്പെടുന്നതിനിടെ റവന്യൂ സ്റ്റാമ്പും കിട്ടാനില്ലാത്ത സ്ഥിതിയാണ്.ഇതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട പല രേഖകള്‍ക്കും നല്‍കുന്ന അപേക്ഷയിൽ റവന്യൂ സ്റ്റാമ്പ് പതിക്കേണ്ടതുണ്ട്. മുദ്രപ്പത്രക്ഷാമം മൂലം ആനുകൂല്യ വിതരണങ്ങൾ സ്തംഭനാവസ്ഥയിലാണ്. നോട്ട് നിരോധനത്തിന് ശേഷമാണ് ചെറിയ തുകക്കുള്ള മുദ്രപ്പത്രങ്ങളുടെ വരവ് മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.