പണിമുടക്കിയാൽ പിരിച്ചുവിടും -യൂനിയൻ ബാങ്ക് തൃശൂർ: ഇൗമാസം 30, 31 തീയതികളിൽ ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കിൽ പെങ്കടുക്കുന്ന യൂനിയൻ ബാങ്കിലെ ജീവനക്കാർക്ക് മാനേജ്മെൻറിെൻറ താക്കീത്. പണിമുടക്കിൽ പെങ്കടുക്കുന്നത് സേവന കരാറിെൻറ ലംഘനമായി കണക്കാക്കുമെന്നും ഇത് പിരിച്ചു വിടുന്നതും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾക്ക് കാരണമാവുമെന്നുമാണ് ബാങ്ക് പുറപ്പെടുവിച്ച നോട്ടീസിൽ അറിയിക്കുന്നത്. ബാങ്കിലെ സേവനം സംബന്ധിച്ച കരാറിനെക്കുറിച്ചും േജാലിയുടെ സ്വഭാവത്തെക്കുറിച്ചും ഒാർമിപ്പിച്ചാണ് ജീവനക്കാർക്ക് നോട്ടീസ് കൊടുത്തിരിക്കുന്നത്. അനധികൃതമായി ഹാജരാകാത്ത ദിവസത്തെ ശമ്പളവും ആനുകൂല്യവും തടയും. തുടർന്ന് ജോലിക്ക് നിയോഗിക്കുന്നതും തടസ്സപ്പെടാം. സ്ഥാപനത്തിലെ വസ്തുവകകൾ കാത്തുസൂക്ഷിക്കാത്തത് അതിന് ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. വേതന പരിഷ്കരണം സംബന്ധിച്ച ഇന്ത്യൻ ബാങ്ക്സ് അസോസിയേഷെൻറ ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാർ രണ്ടു ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.