തൃശൂർ: ഹോമിയോ മരുന്നെന്ന വ്യാജേന സ്പിരിറ്റ് കച്ചവടം നടത്തിയ ബി.ജെ.പി നേതാവ് അറസ്റ്റിൽ. തൃശൂർ കോലഴിയിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി കോഞ്ചേരി വീട്ടിൽ കൃഷ്ണകുമാറാണ് (58) ഹോമിയോ മരുന്നെന്ന പേരിൽ ചെറിയ കുപ്പികളിൽ വ്യാജമദ്യം വിറ്റതിന് പിടിയിലായത്. ഇയാൾ എ.ബി.വി.പിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. ഇയാളുടെ ഹോമിയോ മരുന്ന് വിതരണ സ്ഥാപനത്തിൽ നിന്നും 900 ലിറ്റര്‍ സ്പിരിറ്റും അനധികൃത സ്പിരിറ്റടങ്ങിയ മരുന്നുകളും എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡിൽ പിടികൂടി. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ടി.വി.റാഫേലിെൻറ നിർദേശാനുസരണം എക്സൈസ് അസി. കമീഷണർ ഷാജി എസ്.രാജെൻറയും സി.ഐ ടി.പി.ജോർജിെൻറയും നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിജു ജോസ്, പ്രിവൻറീവ് ഓഫിസർ ടി.ജി.മോഹനൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ആർ. ഹരിദാസ്, എ.എ. സുനിൽ, എം.എ. മനോജ്കുമാർ, കെ.എസ്. ഗോപകുമാർ, കെ.പി. ബെന്നി, ൈഡ്രവർ മോഹനദാസൻ എന്നിവരാണ് അന്വേഷണവും റെയ്ഡും നടത്തിയത്്. ഹോമിയോ മരുന്ന് വിൽപനക്ക് ഇയാൾക്ക് ലൈസൻസ് ഉണ്ട്. ഇതിെൻറ മറവിലാണ് സ്പിരിറ്റ് കടത്ത്. കുപ്പികൾ പെട്ടികളിൽ പ്രത്യേകമായി പാക്ക് ചെയ്ത് സ്വന്തം ക്വാളിസ് കാറിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. 25 കുപ്പികൾ വീതമുള്ള 80 കടലാസ് പെട്ടികളും സ്പിരിറ്റ് അടങ്ങിയ വ്യാജമരുന്നുകളുമാണ് കണ്ടെത്തിയത്. സ്പിരിറ്റിെൻറ േസ്രാതസ്സും വിൽപന വിവരങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുന്നു. ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷമാണ് രഹസ്യ ഇടപാട് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.