നിപ: പനി ക്യാമ്പുകൾ ഒഴിവാക്കണം-പരിഷത്ത് തൃശൂർ: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും മറ്റും സ്ഥിരീകരിച്ച നിപ വൈറൽ പനി പ്രതിരോധിക്കാൻ ക്യാമ്പുകൾ തുറക്കുന്നത് രോഗം പകരാൻ ഇടയാക്കുമെന്നതിനാൽ ഒഴിവാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. രോഗബാധിതർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടുന്നതായിരിക്കും ഉചിതം. രോഗപ്രതിരോധ നടപടികൾക്കും ചികിത്സക്കും ഭീഷണി ഉയർത്തുന്ന വിധത്തിൽ പല തരത്തിലുള്ള അശാസ്ത്രീയതകൾ പ്രകൃതി ചികിത്സയുടെയും മറ്റ് പല ചികിത്സകളുടെയും പേര് പറഞ്ഞു വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.