വൈദ്യുതി മുടങ്ങും

ആമ്പല്ലൂര്‍: കള്ളായി, കള്ളായിക്കുന്ന്, വിയറ്റ്‌നാം കോളനി, വല്ലൂര്‍ കുത്ത് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ എട്ടുമുതല്‍ അഞ്ചുവരെ . നന്തിപുലം പാടത്ത് കൊയ്ത്തുത്സവം ആമ്പല്ലൂര്‍: തരിശുരഹിത തൃശൂര്‍ പദ്ധതിതിയുടെ ഭാഗമായി വരന്തരപ്പിള്ളി നന്തിപുലം പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് ഇ.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുധിനി രാജീവന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഒാഫിസര്‍ എസ്. സ്വപ്ന, പഞ്ചായത്തംഗങ്ങള്‍, പാടശേഖര സമിതിയംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വര്‍ഷങ്ങളായി തരിശു കിടന്ന 20 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പുതുക്കാട് മാളിയേക്കല്‍ ജോസ്, ചാഴൂര്‍ തൊകലത്ത് ജോസ് എന്നിവരാണ് കൃഷിയിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.