ഇരിങ്ങാലക്കുട: ബ്ലൂ ഡയമണ്ട്സ് ഓഫ് ക്രൈസ്റ്റ് കോളജും സൗത്ത് ഇന്ത്യന്‍ ബാങ്കും കെ.എല്‍.എഫ് കമ്പനിയും സംയുക്തമായി പണികഴിപ്പിച്ച സിന്തറ്റിക് ടെന്നീസ് കോര്ട്ടിെൻറ ആശീര്‍വാദം ബുധനാഴ്ച നടക്കും. തൃശൂര്‍ സി.എം.ഐ ദേവമാത പ്രൊവിന്‍ഷ്യൽ വാള്‍ട്ടര്‍ തേലപ്പിള്ളി ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങില്‍ ആശീര്‍വാദം നിര്‍വഹിക്കും. 25 ലക്ഷം രൂപയോളം ചെലവഴിച്ചാണ് കോർട്ട് നിർമിച്ചത്. തപാല്‍,ആര്‍.എം.എസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു ഇരിങ്ങാലക്കുട: ശമ്പളപരിഷ്‌ക്കരണ ശിപാര്‍ശകള്‍ നടപ്പാക്കുക, ജി.ഡി.എസ്. മെമ്പര്‍ഷിപ്പ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തപാല്‍,ആര്‍.എം.എസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇരിങ്ങാലക്കുട ഡിവിഷനിലെ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലര്‍, പുതുക്കാട്, വലപ്പാട് മേഖലകളിലെ മുഴുവന്‍ തപാലാഫിസുകളും അടഞ്ഞു കിടന്നു. പണിമുടക്കിയ ജീവനക്കാര്‍ ഓഫിസുകള്‍ക്കുമുന്നില്‍ പ്രകടനം നടത്തി. ഇരിങ്ങാലക്കുടയില്‍ പി.പി. മോഹന്‍ദാസ്, സി.സി. ശബരീഷ്, പി. ശിവകുമാര്‍, പി.ഡി. ഷാജു, എം.എം. റാബിസഖീര്‍, വി.എസ്. സിന്ധു, ശ്രീജ സത്യപാലന്‍, പി.കെ. കിഷോര്‍ എന്നിവര്‍ സംസാരിച്ചു. ചാലക്കുടിയില്‍ കെ.എസ്.സുഗതന്‍, േജ്യാതിഷ് ദേവന്‍, മുരളി, സുജിത്കുമാര്‍, എ.ഐ. ബാബു എന്നിവരും കൊടുങ്ങല്ലൂരില്‍ ടി.കെ. ശക്തിധരന്‍, പി.കെ. രാജീവന്‍, എ.ജി. ശശിധരന്‍, പി.ജി. സുരേഷ്ബാബു, ബേബി കെ.രാജീവന്‍, മുഹമ്മദ് ഷഫീഖ് എന്നിവരും, പുതുക്കാട് പി.ഡി. ഹിജു, ഒ.എസ്.വാസു, ബേബി എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.