അറബിക്കടലും അശാന്തമാവുന്നു

തൃശൂർ: ശാന്തിയുെട പ്രതീകമായ അറബിക്കടൽ എപ്പോൾ വേണമെങ്കിലും ന്യൂനമർദവും ചുഴലിക്കാറ്റും രൂപപ്പെടുന്ന സമുദ്രേമഖലയായി മാറുന്നു. ബംഗാൾ ഉൾക്കടലിന് സമാനം പ്രവചനാതീതമാവുകയാണ് അറബിക്കടലി​െൻറ സ്വഭാവം. കഴിഞ്ഞ നവംബർ 30മുതൽ ആറുദിവസം കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ആഞ്ഞടിച്ച ഒാഖി ചുഴലിക്കാറ്റിൽ നൂറ് കണക്കിന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഒാഖിക്ക് സമാനമായ ചുഴലിക്കാറ്റുകൾ അറബിക്കടലിൽ ആവർത്തിക്കുമെന്ന മുന്നറിയിപ്പുകൾ നൽകുന്നു. നാല് ദിവസം മുമ്പ് രൂപം കൊണ്ട ന്യൂനമർദം പിന്നീട് സാഗർ എന്ന പേരിൽ ചുഴലിക്കാറ്റായി രൂപപ്പെട്ടത് ഇക്കാര്യം ശരിവെക്കുന്നു. എന്നാൽ, യമൻതീരത്തേക്ക് ഇത് സഞ്ചരിച്ചതുകൊണ്ട് മാത്രമാണ് ഇക്കുറി കേരളം രക്ഷപ്പെട്ടത്. ഒാഖിക്ക് പിന്നാലെ കഴിഞ്ഞ മാർച്ച് 13ന് ഉണ്ടായ ന്യൂനമർദത്തിന് യുദ്ധസമാനമായ മുന്നൊരുക്കം സ്വീകരിെച്ചങ്കിലും ഭാഗ്യം കൊണ്ട് ചുഴലിക്കാറ്റായി അത് രൂപമാറ്റം സംഭവിച്ചില്ല. മുനുഷ്യകരങ്ങളുെട പ്രവർത്തനമാണ് അറബിക്കടലിനെ അശാന്തമാക്കുന്ന പ്രധാന ഘടകം. കടലിനെ മലിനമാക്കുന്ന പ്രവൃത്തികൾക്കൊപ്പം ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മാറ്റത്തിന് കാരണമാണ്. അന്തരീക്ഷത്തിലെ കാർബൺ പടലങ്ങളും സൾഫേറ്റ് മുകുളങ്ങളും ഇതിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ വർഷങ്ങൾ പരിശോധിച്ചാൽ അശാന്ത സ്വഭാവം ആവർത്തിക്കുന്നത് മനസ്സിലാക്കാം. 2014 ഒക്ടോബറിൽ ആഞ്ഞടിച്ച നിലോഫറിന് പിന്നാലെ 2015 ഒക്ടോബറിലും ചുഴലിയുണ്ടായി. ചപാല എന്ന പേരിലുണ്ടായ കാറ്റ് ചെറുതല്ലാത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ആ മാസം തന്നെ ദിവസങ്ങൾക്ക് ശേഷമുണ്ടായ മേഘ് കേരളത്തെ നേരിട്ട് ബാധിച്ചിെല്ലന്ന് മാത്രം. നേരത്തെ 2004ൽ സൂനാമിയല്ലാതെ മറ്റൊന്നും അടുത്ത ദശകങ്ങളിൽ കടലിൽ ഉണ്ടായിട്ടില്ല. 1924ൽ പ്രത്യക്ഷപ്പെട്ട ന്യൂനമർദത്തിന് പിന്നാലെയുണ്ടായ ചുഴലിക്കാറ്റിലെ പേമാരിയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും പഴയതലമുറക്ക് ഒാർമയുണ്ടാവും. ഇതല്ലാതെ എപ്പോഴും ശാന്തയായിരുന്ന അറബിക്കടലി​െൻറ രൂപമാറ്റം ഭീതിപരത്തുന്നതാണ്. മൺസൂണിന് പിന്നാലെ ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിലാണ് സാധാരണയായി ന്യൂനമർദവും ചുഴലിക്കാറ്റും കടലിൽ രൂപപ്പെടുന്നത്. കാലവർഷത്തിന് ശേഷമുള്ള മാസങ്ങളിൽ ചുഴലി പ്രത്യക്ഷപ്പെടുകയെന്ന സ്വാഭാവികതയും അറബിക്കടൽ തെറ്റിക്കുന്നതായി കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ.സി.എസ്. ഗോപകുമാർ ചൂണ്ടിക്കാട്ടി. 2016 ഡിസംബറിൽ അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയും നാഷനൽ ഒാഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനും (നോവ) സംയുക്തമായി നടത്തിയ പഠനത്തിൽ അറബിക്കടലിൽ അതിശക്തമായ ചുഴലിക്കാറ്റി​െൻറ ആവൃത്തിയെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.