കേരള പ്രീമിയർ ലീഗ്; എഫ്.സി കേരള പുറത്ത്

തൃശൂർ: നിർണായക മത്സരത്തിൽ കനത്ത തോൽവിയോടെ കേരള പ്രീമിയർ ലീഗിൽ നിന്ന് എഫ്.സി കേരള പുറത്തായി. കരുത്തരായ ഗോകുലം എഫ്.സിയാണ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എഫ്.സി കേരളയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചത്. കാണികളുടെ പിന്തുണയുമായി കളത്തിലിറങ്ങിയ എഫ്.സി കേരള മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടു. ഇരട്ട ഗോൾ നേടിയ മുന്നേറ്റ താരം ഉസ്മാൻ ആഷിഖും ഷുബെർട്ട് ജോനസ് പെരേരയും ഗോകുലത്തിനായി ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ രാജുവാണ് എഫ്.സിയുടെ ആശ്വാസ ഗോൾ നേടിയത്. പതിയെ തുടങ്ങിയ ആദ്യപകുതി കത്തിക്കയറിയപ്പോൾ രണ്ട് ഗോളുകളാണ് എഫ്.സി കേരളയുടെ വലയിലെത്തിയത്. 38ാം മിനിറ്റിൽ ഉസ്മാൻ ആഷിഖി​െൻറ മികച്ച ഗോളോടെ മുന്നിലെത്തിയ ഗോകുലം എഫ്.സി ആദ്യപകുതി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ ഷുബെർട്ട് ജോനസ് പെരേരയുടെ മിന്നുന്ന ഗോളിൽ ലീഡുയർത്തി. സൂപ്പർതാരം എം.എസ്. ജിതിൻ കളം നിറഞ്ഞു കളിച്ചെങ്കിലും ഗോൾ അകന്നു നിന്നു. രണ്ടാം പകുതിയിൽ മികച്ച ആസൂത്രണമായിട്ടാണ് എഫ്.സി കേരള കളത്തിലിറങ്ങിയത്. നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോകുലം ഗോളി അജ്മലി​െൻറ മിന്നും പ്രകടനം വിലങ്ങുതടിയായി. ഗോളെന്ന് ഗാലറി ആർത്തുവിളിച്ച നിമിഷങ്ങളെല്ലാം ഗോളിയിൽ തട്ടി നിലച്ചു. എഫ്.സിക്ക് 61ാം മിനിറ്റിലാണ് ആശ്വാസമെത്തിയത്. ഗോൾ മുഖത്തെ കൂട്ടപ്പൊരിച്ചിലിൽ പകരക്കാരനായി ഇറങ്ങിയ രാജു ഗോകുലത്തി​െൻറ വലയിൽ പന്ത് എത്തിച്ചു. മത്സരം തീവ്രതയെത്തിയ നേരത്താണ് ഗോകുലത്തി​െൻറ മൂന്നാം ഗോൾ പിറക്കുന്നത്. ഗോൾ പോസ്റ്റിലേക്ക് തൊടുത്ത ക്രോസ് ഗോളാകാതെ പോയ നിരാശയിൽ നിന്ന് ഉസ്മാൻ ആഷിഖി​െൻറ കാലിലേക്ക് വീണ്ടും പന്തെത്തിയതോടെ ലക്ഷ്യത്തിലേക്ക് പായിക്കുകയായിരുന്നു. 87ാംമിനിറ്റിൽ മൂന്നാം ഗോൾ വീണതോടെ എഫ്.സിയുടെ ഒത്തിണക്കം കുറഞ്ഞു. കളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ നടത്തിയ മുന്നേറ്റമെല്ലാം പാഴായി. പ്രതിരോധ നിരയിൽ എഫ്.സി ക്യാപ്റ്റൻ ശുഭാങ്കറും ഗോകുലം എഫ്.സി താരം ഷിനുവി​െൻറയും മികച്ച പ്രകടനം കൈയടി നേടി. ഇരു പാതിയിലുമായി ഡസനിലേറെ അവസരങ്ങളാണ് എഫ്.സി കേരളക്ക് ലഭിച്ചത്. നാലു മത്സരത്തിൽ നിന്ന് അഞ്ച് പോയൻറ് മാത്രമുള്ള എഫ്.സി കേരള ബാക്കിയുള്ള മൂന്ന് മത്സരങ്ങൾ ജയിച്ചാലും നോക്കൗട്ട് റൗണ്ടിലെത്തില്ല. എഴു മത്സരത്തിൽ നിന്ന് 18 പോയൻറായ ഗോകുലം എഫ്.സിയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ബുധനാഴ്ച കോർപറേഷൻ സ്്റ്റേഡയത്തിൽ സെൻട്രൽ എക്സൈസ് കൊച്ചിയുമായാണ് എഫ്.സി കേരളയുടെ അടുത്ത മത്സരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.