ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരം ഇരുട്ടില്‍ രാത്രിയില്‍ ആക്രമണങ്ങൾ അരങ്ങേറുന്നു ഇരിങ്ങാലക്കുട: ഇരുട്ടിലാണ്ട ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് പലപ്പോഴും രാത്രികളില്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നതായി പരാതി. ശനിയാഴ്ച രാത്രി ലഹരിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ബസ് സ്റ്റാൻഡ് പരിസരത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവ സമയത്ത് അതു വഴി വന്ന പൊലീസിന് നേരെയും അവർ തട്ടിക്കയറി. കല്ലു കൊണ്ടുള്ള ഇടിയിൽ തലക്ക് പരിക്കേറ്റ ഒരാളെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന പൊക്കവിളക്കടക്കം ഒന്നും പ്രകാശിക്കാത്തതിനാല്‍ പരിസരം ഇരുട്ടിലാണ്. രാത്രിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുന്നതോടെ പൂര്‍ണമായും ഇരുട്ടിലാണ്. ഇരുട്ടിെൻറ മറവില്‍ സാമൂഹിക വിരുദ്ധര്‍ കൈയടക്കിയിരിക്കുകയാണ്. നഗരസഭ അധികൃതര്‍ തെരുവുവിളക്ക് തെളിക്കാൻ താൽപര്യെപ്പടുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.