അംഗങ്ങൾ ലൈഫ്' പദ്ധതി അട്ടിമറിക്കുന്നെന്ന്​ പ്രസിഡൻറ്​

കൊടുങ്ങല്ലൂർ: വൈസ് പ്രസിഡൻറ് സജിത അമ്പാടിയുടെ നേതൃത്വത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ്‌ അംഗങ്ങളും അച്ചടക്ക നടപടിയുടെ ഭാഗമായി ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നും പുറത്തായവരും ചേര്‍ന്ന് 'ലൈഫ്' ഭവനപദ്ധതി അട്ടിമറിക്കുകയാണെന്നു എടവിലങ്ങ്പഞ്ചായത്ത് പ്രസിഡൻറ് എ.പി. ആദർശ്. ഓഖി ചുഴലിക്കാറ്റില്‍ നാശമുണ്ടായ പ്രദേശത്തെ കുളം വൃത്തിയാക്കല്‍, മണല്‍ചാക്ക് തടയണ നിർമാണം എന്നിവ വൈകുന്നുവെന്നാണ് ആരോപണം. എന്നാല്‍ പഞ്ചായത്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട്‌ ഉപയോഗപ്പെടുത്താന്‍ കലക്ടറുടെ പ്രത്യേക ഉത്തരവ് ആവശ്യമുണ്ട്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് രാഷ്ട്രീയ മുതലെടുപ്പാണ് ബി.ജെ.പി-കോണ്‍ഗ്രസ്‌ അവിഹിത സഖ്യം നടത്തുന്നത്. മുന്‍ പ്രസിഡൻറി​െൻറ സമയത്തുണ്ടായ മരം മുറിക്കല്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ഇൗ സാഹചര്യത്തിൽ സുതാര്യ നടപടികളിലൂടെ പദ്ധതികള്‍ നടപ്പാക്കാനെന്ന നിലപാടിലാണ് ഭരണസമിതി. എന്നാല്‍ ബി.ജെ.പി-കോണ്‍ഗ്രസ്‌ സഖ്യത്തി​െൻറ നിരുത്തരവാദ പ്രവര്‍ത്തനം ഒരു വീടെന്ന സ്വപ്നം താലോലിക്കുന്ന 70 ഓളം കുടുംബങ്ങളെയാണ് ബാധിക്കുന്നത്. നെറികെട്ട ഈ രാഷ്ട്രീയ പ്രഹസനം പാവങ്ങളുടെ കിടപ്പാടമെന്ന സ്വപ്നത്തെ പരിഹസിക്കലാെണന്നും പ്രസിഡൻറ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.