വൃക്ഷരക്ഷ കണ്‍വെന്‍ഷനും മൗനവിലാപയാത്രയും

മരംമുറിക്കെതിരെ ചാലക്കുടിയില്‍ 22ന് വൃക്ഷരക്ഷ കണ്‍വെന്‍ഷൻ ചാലക്കുടി: വികസനത്തി​െൻറ പേരില്‍ വിവേകശൂന്യമായ മരഹത്യക്കെതിരെ പരിസ്ഥിതി സാമൂഹികപ്രവര്‍ത്തക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ട്മണിക്ക് ചാലക്കുടി സുരക്ഷാഭവനില്‍ നടത്തുന്നു. ചാലക്കുടി ആനമല ജങ്ഷനിലും പുതിയ വടക്കേ ബസ് സ്റ്റാൻഡിനും സമീപത്തെ ട്രാംവേ റോഡി​െൻറ വശത്തും മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. രൂപരേഖപോലും തയാറാക്കാതെ ബെല്‍മൗത്ത് നിർമാണത്തിന് വേണ്ടിയാണ് നടപടി. ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പുപാലിക്കാതെ വൃക്ഷങ്ങൾ വെട്ടിയ സാഹചര്യം അന്വേഷിക്കുകയും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മരം മുറിയിൽ പ്രതിഷേധിച്ച സാമൂഹികപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യെപ്പട്ടു. നഗരസഭകളിലെ ട്രീ കമ്മിറ്റികള്‍ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. വൃക്ഷ സംരക്ഷണത്തിനു വേണ്ടിയാണ് ട്രീ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയത്. എന്നാല്‍ ഇത്തരം കമ്മിറ്റികള്‍ മരം വെട്ടാന്‍ അനുമതി നല്‍കുന്ന കമ്മിറ്റികളായി മാറി. മരങ്ങള്‍ അനാവശ്യമായി മുറിച്ചു മാറ്റില്ലെന്ന് ഉറപ്പ് വരുത്താൻ വൃക്ഷസ്‌നേഹികളുടെയും പരിസ്ഥിതി സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരുടെയും തുടര്‍പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് കണ്‍വെന്‍ഷന്‍ നടത്തുന്നതെന്ന് എം. മോഹന്‍ദാസ്, എസ്.എം. വിജയകുമാര്‍, ഡേവീസ് വളര്‍ക്കാവില്‍, സുരേഷ് മുട്ടത്തി, കെ.വിനു എന്നിവര്‍ അറിയിച്ചു. ചിത്രം: കാപ്ഷൻ ചാലക്കുടി സര്‍ക്കാര്‍ ഹൈസ്‌കൂളി​െൻറ നിർമാണം പൂര്‍ത്തിയായ പുതിയ കെട്ടിടം ചാലക്കുടി ബോയ്‌സ് ഹൈസ്‌കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങി ചാലക്കുടി: അന്താരാഷ്ട്ര നിലവാരത്തിൽ ചാലക്കുടി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങി. നാല് വലിയ ക്ലാസ് മുറികളുടെ നിർമാണമാണ് പൂര്‍ത്തിയായത്. ഒരു കോടി രൂപ ചെലവില്‍ ഗ്രൗണ്ട് േഫ്ലാറി​െൻറ നിർമാണം മാത്രമാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും മുകളില്‍ ഒന്നാം നിലയുടെ പകുതി ഭാഗത്തോളം കെട്ടിടത്തി​െൻറ നിർമാണം അധികമായി തീര്‍ത്തിട്ടുണ്ട്. മുറ്റം ടൈല്‍സ് വിരിച്ചു. കളിസ്ഥലത്തി​െൻറ നിർമാണത്തിന് സൗകര്യമൊരുക്കും വിധം കിഴക്കുഭാഗത്തായി മാള-ചാലക്കുടി റോഡി​െൻറ വശത്താണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. കൂടാതെ പുതിയ കെട്ടിടത്തി​െൻറ നിർമാണോദ്ഘാടനവും ഇതോടൊപ്പം നടക്കും. ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ നവീകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളാക്കി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നവീകരണത്തിന് ചെലവഴിക്കുന്ന 10 കോടി ചെലവില്‍ 5 കോടി സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. 140 ഓളം വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം സുരക്ഷാ കാരണങ്ങളാല്‍ പൊളിച്ചു മാറ്റി പുതിയ കെട്ടിട സമുച്ചയം നിർമിക്കാന്‍ നഗരസഭ കൗണ്‍സിൽ മുമ്പ് തീരുമാനിച്ചിരുന്നു. ആേറക്കറോളം വരുന്ന സ്‌കൂള്‍ വളപ്പില്‍ ഫുട്ബാള്‍ ഗ്രൗണ്ടും ലഭിക്കും വിധത്തിലാണ് പുതിയ കെട്ടിടം നിർമാണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി എന്നിവ ഇപ്പോഴത്തെ സ്ഥലത്തും വി.എച്ച്.എസ്.സി, എല്‍.പി, ടി.എഡ് എന്നീ വിഭാഗങ്ങള്‍ക്കായി സമീപത്തെ പുതിയ ഗ്രൗണ്ടിനോട് ചേര്‍ന്ന് കെട്ടിടം നിർമിക്കും. കെട്ടിട നിർമാണത്തിന് ബാക്കി വരുന്ന തുക എം.പി ഫണ്ട്, നഗരസഭ ഫണ്ട്, പൊതുജനങ്ങളില്‍നിന്നും കണ്ടെത്താനാണ് നീക്കം. ഏകദിന പരിശീലനം ചാലക്കുടി: അന്താരാഷ്ട്ര ജൈവ വൈവിധ്യദിനത്തി​െൻറ ഭാഗമായി ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്കുള്ള ഏകദിന പരിശീലനം ചാലക്കുടി േബ്ലാക്ക് പഞ്ചായത്ത് ഹാളില്‍ 22ന് രാവിലെ പത്തിന് ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡൻറ് കെ.കെ. ഷിജു അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.