കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് 45 ഫുൾ എ പ്ലസ് നേടി ജില്ലയിൽ ഒന്നാമതെത്തിയ മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി സംഘടനയായ 'കോസ്മോസ്' സംഘടിപ്പിക്കുന്ന തിങ്കളാഴ്ച രാവിലെ 9.30ന് നടക്കും. ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പൂർവ വിദ്യാർഥിയും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ മുഖ്യപ്രഭാഷണം നടത്തും. പൂർവ വിദ്യാർഥിയും സിനിമ സീരിയൽ നടനുമായ ലിഷോയ് പെങ്കടുക്കും. വിജയിച്ച 444 വിദ്യാർഥികൾക്കും സ്കൂൾ അധ്യാപകനായിരുന്ന പരേതനായ വഞ്ചിപ്പുര ജോസഫ്സ് മാസ്റ്റർ മെമ്മോറിയൽ അവാർഡ് നൽകും. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 45 പേർക്ക് അന്തരിച്ച സ്കൂൾ അധ്യാപകൻ എം.എ. യൂസഫ് മാസ്റ്റർ മെമ്മോറിയൽ അവാർഡും നൽകും. (നിർബന്ധം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.